
അഹമ്മദാബാദ്: ഗുജറാത്തിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായുള്ള കോൺഗ്രസിന്റെ സീറ്റ് വിഭജനത്തിൽ അതൃപ്തി പരസ്യമാക്കി അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിൻ്റെ മകൾ മുംതാസ് പട്ടേൽ. കോൺഗ്രസിൻ്റെ പരമ്പരാഗത കോട്ടയായ ബറൂച്ച് എഎപിക്ക് നൽകിയതിലാണ് മുംതാസ് അതൃപ്തി പ്രകടിപ്പിച്ചത്. ബറൂച്ച് ലോക്‌സഭാ സീറ്റ് കോൺഗ്രസിന് ലഭിക്കാത്തതിൽ ജില്ലയിലെ അണികളോട് അഗാധമായി ക്ഷമ ചോദിക്കുന്നുവെന്നും നിങ്ങളുടെ നിരാശ ഞാൻ പങ്കിടുന്നുവെന്നും മുംതാസ് സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. കോൺഗ്രസിനെ കൂടുതൽ ശക്തമാക്കാൻ ഒരുമിച്ച് നിൽക്കുമെന്നും അഹമ്മദ് പട്ടേലിൻ്റെ 45 വർഷത്തെ പാരമ്പര്യം സംരക്ഷിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ബിജെപി തുടർച്ചയായി ഏഴ് തവണ വിജയിക്കുന്ന മണ്ഡലമാണ് ബറൂച്ച്. മണ്ഡലത്തിൽ ഇക്കുറി അഹമ്മദ് പട്ടേലിൻ്റെ മക്കളായ ഫൈസൽ പട്ടേലിനെയോ മുംതാസ് പട്ടേലിനെയോ കോൺഗ്രസ് രംഗത്തിറക്കുമെന്ന് ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അപ്രതീക്ഷിതായി സീറ്റ് എഎപിക്ക് നൽകുകയായിരുന്നു. ഭാവ്‌നഗറിലും എഎപി മത്സരിക്കും.
Mumtaz patel unsatisfied of seat sharing with aap in Gujarat