
ന്യൂയോർക്ക്: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുന്ന യുഎസ് ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസിന്റെ ശരീരഭാരം വളരെക്കുറഞ്ഞതിനെത്തുടർന്ന് നിരീക്ഷണം തുടർന്ന് നാസ. ഭാരം കുറഞ്ഞതിൽ നിലവിൽ പ്രശ്നങ്ങളില്ലെന്നാണു് നാസയുടെ വിശദീകരണം. സ്റ്റാർലിങ്കിന്റെ പേടകം പ്രശ്നമായതിനെ തുടർന്ന് തിരിച്ചെത്താനുള്ള പദ്ധതി താൽക്കാലികമായി ഉപേക്ഷിച്ചിരുന്നു. തുടർന്ന് ഐഎസ്എസിലെ താമസം 150 ദിവസത്തിലേറെ നീണ്ടു. ശരീരം ക്ഷീണിച്ച സുനിതയുടെ ചിത്രങ്ങൾ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.
nasa keep watching Sunita health
Tags:













