നിക്കി ഹേലിക്ക് പുതിയ ജോലി; ഇനി ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ വാൾട്ടർ പി. സ്റ്റേൺ ചെയർ

വാഷിങ്ടൺ: മാർച്ചിൽ മത്സരത്തിൽ നിന്ന് പിന്മാറുന്നതുവരെ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിന് ഡൊണാൾഡ് ട്രംപിൻ്റെ അവസാന വെല്ലുവിളിയായിരുന്ന നിക്കി ഹേലിക്ക് പുതിയ ജോലി. ഫോറിൻ പോളിസി തിങ്ക് ടാങ്കായ ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ വാൾട്ടർ പി. സ്റ്റേൺ ചെയർ ആയി ചേരുന്നതായി മുൻ സൗത്ത് കരോലിന ഗവർണർ പ്രഖ്യാപിച്ചു.

2022-ൽ അന്തരിച്ച ഹഡ്‌സൻ്റെ മുൻ ചെയർപേഴ്‌സണിൻ്റെ പേരിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വാൾട്ടർ പി സ്റ്റേൺ ചെയർപേഴ്‌സണായാണ് നിക്കി എത്തുന്നത്. ട്രംപ് പ്രസിഡൻ്റായിരിക്കെ യുഎന്നിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച ഹേലി, ഹഡ്‌സണിൽ ചേരുന്ന ട്രംപിന്റെ അഡ്മിനിസ്ട്രേഷനിലെ നാലാമത്തെ അംഗമാണ്.

മുൻ അറ്റോർണി ജനറൽ വില്യം ബാർ ആയിരുന്നു 2020 ൽ ഹഡ്സണിൽ ചേർന്നിരുന്നു. മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും മുൻ ഗതാഗത സെക്രട്ടറി എലൈൻ ചാവോയും അടുത്ത വർഷങ്ങളിൽ ഹഡ്സണിൽചേർന്നു.

ഉക്രെയ്ൻ, ഇസ്രയേൽ, തായ്‌വാൻ എന്നീ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ സഖ്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും തന്റെ വിദേശ നയ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഹഡ്‌സണിലെ തന്റെ സ്ഥാനം ഉപയോഗിക്കുമെന്നും നിക്കി ഹേലി പറഞ്ഞു.

Also Read

More Stories from this section

family-dental
witywide