ഫുട്ബോൾ ആവേശം ദുരന്തമായി; കാൻസാസിൽ മൈതാനത്തേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി കുട്ടിയുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം, 11 പേർക്ക് പരിക്ക്

വിചിറ്റ (കാൻസാസ്): കളിക്കളത്തിലെ ആവേശം കണ്ണീരിലായി. കാൻസാസിലെ വിചിറ്റയിലുള്ള സ്ട്രൈക്കർ സോക്കർ കോംപ്ലക്സിൽ ഫുട്ബോൾ മത്സരം നടന്നുകൊണ്ടിരിക്കെ നിയന്ത്രണം വിട്ട ട്രക്ക് മൈതാനത്തേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. മക്ഫെർസൺ സ്വദേശികളായ കോൾ അഡ്രിയാൻ (6), നിക്കോളാസ് ഷാഫർ (35) എന്നിവരാണ് മരിച്ചത്. ഇവർ തമ്മിൽ ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ അഞ്ച് വയസ്സുകാരൻ മുതൽ 68 വയസ്സുള്ള മുതിർന്ന വ്യക്തി ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു യു.എസിനെ നടുക്കിയ ദുരന്തം. കുട്ടികളുടെ ഫുട്ബോൾ മത്സരം കാണാനായി നിരവധി കുടുംബങ്ങൾ മൈതാനത്ത് ഒത്തുകൂടിയ സമയത്താണ് അപകടമുണ്ടായത്. വാഹനം ഓടിച്ചിരുന്ന 34 വയസ്സുകാരിയായ സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് ഇവരോടൊപ്പം രണ്ട് കുട്ടികളും വാഹനത്തിലുണ്ടായിരുന്നു. സംഭവത്തിൽ മെക്കാനിക്കൽ തകരാറോ അതോ ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചു. ഇതിന്റെ ഫലം വരുന്നത് വരെ താൽക്കാലികമായി ഇവരെ വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി.

അപകടത്തെത്തുടർന്ന് സ്ട്രൈക്കർ സോക്കർ കോംപ്ലക്സിലെ എല്ലാ മത്സരങ്ങളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദാക്കിയതായി വിചിറ്റ നഗരസഭ അറിയിച്ചു. വിചിറ്റയുടെ ചരിത്രത്തിലെ ഏറ്റവും ഹൃദയഭേദകമായ ദിവസമാണിതെന്ന് മേയർ ലിലി വു പ്രതികരിച്ചു. ദുരന്തത്തിൽ യു.എസ് സോക്കർ അസോസിയേഷൻ അതീവ ദുഃഖം രേഖപ്പെടുത്തുകയും ഇരയായവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Football excitement turns to tragedy; a truck loses control and plows onto the field in Kansas, resulting in the tragic deaths of two people, including a child, and leaving 11 others injured.

More Stories from this section

family-dental
witywide