
ടെൽ അവീവ്: യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള തൻ്റെ ശക്തമായ ബന്ധം ഇറാനിൽ നിന്നുള്ള ഭീഷണി പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിവിധ കുറിപ്പുകളിലൂടെയായിരുന്നു ട്രംപിനെ പ്രശംസിച്ച് നെതന്യാഹു രംഗത്തെത്തിയത്. ഇസ്രായേലിൽ കടുത്ത മത്സരം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രതികരണം.
തന്റെ രാഷ്ട്രീയ പാർട്ടിയായ ലിക്വിഡ് പുറത്തുവിട്ട ഔദ്യോഗിക വീഡിയോയിൽ, വോട്ടർമാർ ട്രംപിന്റെ വാക്കുകൾ വിലമതിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. “നമ്മൾ ഇറാനെ തകർത്തു കഴിഞ്ഞു” എന്ന് വോട്ടർമാർക്ക് ഉറപ്പ് നൽകിയ അദ്ദേഹം, ട്രംപുമായുള്ള പങ്കാളിത്തം അടുത്ത രണ്ട് വർഷത്തിനുള്ളിലോ അതിന് മുൻപോ ഇറാനിയൻ ഭീഷണി പൂർണ്ണമായി ഇല്ലാതാക്കാൻ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു.
വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ ഇസ്രായേലിന് ട്രംപിനേക്കാൾ മികച്ചൊരു സുഹൃത്ത് ഉണ്ടായിട്ടില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ട്രംപിന്റെ വ്യക്തമായ നിലപാടുകൾക്കും ധീരതയ്ക്കും അചഞ്ചലമായ പിന്തുണയ്ക്കും നന്ദി അറിയിച്ച പ്രധാനമന്ത്രി, ഇറാന്റെ പക്കൽ ആണവായുധങ്ങൾ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ യു.എസുമായി ചേർന്ന് ശക്തമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചു.
‘Iran has already been crippled; an alliance with Trump will help to completely eliminate the threat’: Netanyahu















