കോൺഗ്രസിന് ബിജെപി “സഹായം”; 3567 കോടി നികുതി കുടിശിക തൽകാലം വേണ്ട എന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കോൺഗ്രസിന് തൽക്കാലം ആശ്വസിക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 3567 കോടി നികുതി കുടുശിക നൽകേണ്ടതില്ല എന്ന് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുകയാണ്. നികുതി കുടിശിക ആവശ്യപ്പെട്ടുള്ള ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ കോൺഗ്രസ് നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുമ്പോഴാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്.

കേസ് അടുത്ത ജൂലൈ 24ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളെ ഇല്ലാതാക്കാൻ ബിജെപി പല വിധത്തിൽ ശ്രമിക്കുന്നു എന്ന വലിയ ആരോപണം വ്യാപകമായിരുന്നു.

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച റെയ്ഡ് നടത്തിയും നികുതി വകുപ്പിനെ ഉപയോഗിച്ച് നികുതി ഭാരം ചുമത്തിയും ബിജെപി രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിരുകളും ലംഘിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. കോൺഗ്രസിനെ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ രാജ്യാന്തര തലത്തിൽ തന്നെ വലിയ വാർത്തയായി വന്നിരുന്നു.

മുൻ വർഷങ്ങളിലെ കുടിശ്ശിക ഇനത്തിൽ കോൺഗ്രസിൻ്റെ അക്കൗണ്ടിൽ നിന്ന് നികുതി ഇനത്തിൽ 135 കോടി രൂപ പിടിച്ചെടുത്തിരുന്നു.

കേസ് ഇന്ന് ജസ്റ്റിസ് ബി വി നാഗരത്‌നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ വന്നപ്പോൾ, തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജൻസി പ്രതിപക്ഷ പാർട്ടികൾക്കെതിരെ നിർബന്ധിത നടപടിയെടുക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിക്കുകയായിരുന്നു.
വിവിധ റെയ്ഡുകളിൽ നേതാക്കളിൽ നിന്ന് പിടിച്ചെടുത്ത ഡയറികളിൽ രേഖപ്പെടുത്തിയിരുന്ന സാമ്പത്തിക വിവരങ്ങൾക്ക് പോലും നികുതി ആവശ്യപ്പെട്ടു എന്ന് കോൺഗ്രസ് ആരോപിക്കുന്നു.

No Tax recovery from Congress before Election

More Stories from this section

family-dental
witywide