കേരളകലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സാംസ്കാരിക വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് താൽക്കാലിക അധ്യാപക നിയമനങ്ങൾക്കുള്ള അഭിമുഖം നടത്തുന്നതെന്ന് ആരോപിച്ച കോൺഗ്രസ് പ്രവർത്തകർ, അഭിമുഖം നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ്. വിസിയുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കോൺഗ്രസ് സമരക്കാർക്കെതിരെ വിദ്യാർത്ഥികൾ പ്രതിഷേധമുയർത്തി.
തങ്ങളുടെ പഠിക്കാനുള്ള അവകാശത്തെ തടസ്സപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കൂകിവിളിച്ച് പ്രതിഷേധിച്ചത്. അധ്യാപക നിയമനം മുടങ്ങുന്നത് തങ്ങളുടെ അധ്യയനത്തെയും പഠന അന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ഉപരോധ സമരത്തെ തുടർന്ന് ക്യാമ്പസിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Congress Protests Teacher Recruitment at Kerala Kalamandalam; Students Hoot in Protest Against Blocker












