തന്നെക്കാൾ യോഗ്യതയുള്ള ആളെ കെപിസിസി പ്രസിഡന്റ് ആക്കുന്നതിൽ വിയോജിപ്പില്ലെന്നും ജാതി ഗ്രൂപ്പ് സമവാക്യങ്ങൾ മാനദണ്ഡമാകരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ. കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടാണ് രാജ്മോഹൻ ഉണ്ണിത്താൻ വീണ്ടും കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫിന് 102 സീറ്റ് കിട്ടി എന്നത് വലിയ കാര്യമായി കാണേണ്ടതില്ലെന്നും ഇനിയും തെരഞ്ഞെടുപ്പ് വരാനുണ്ട്. പാർട്ടിയെ യോഗ്യതയുള്ള ആളായിരിക്കണം നയിക്കേണ്ടതെന്നും കെപിസിസിക്ക് അടിയന്തരമായി പ്രസിഡൻ്റ് ഉണ്ടാവണമെന്നും ഉണ്ണിത്താൻ പറഞ്ഞു.
അതേസമയം, വിവാദങ്ങളും തര്‍ക്കങ്ങളും ചർച്ചയാകുമ്പോൾ പാര്‍ട്ടിക്കാര്യം നോക്കാൻ അരുമില്ലെന്ന സങ്കടം നേതാക്കള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് പ്രസിഡന്‍റ് ചര്‍ച്ച യ്ക്ക് വീണ്ടും ചൂട് പിടിക്കുന്നത്. മന്ത്രിയായതോടെ സണ്ണി ജോസഫിന് കെപിസിസി പ്രസിഡന്‍റ് ചുമതലയിൽ കാര്യമായി ശ്രദ്ധിക്കാനാകുന്നില്ല. മന്ത്രിയായതിന് തൊട്ടുപിന്നാലെ തന്നെ പ്രസിഡന്‍റ് പദം ഒഴിയാമെന്ന് നേതൃത്വത്തിനോട് അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ, പകരം ആരാണെന്ന ആലോചന വന്നപ്പോള്‍ പ്രസിഡന്‍റാകാൻ താല്‍പര്യം അറിയിച്ച് എം പിമാര്‍ ഉള്‍പ്പെടെ ഒരു സഡൻ നേതാക്കളാണ് എത്തിയത്.
ഒരാള്‍ക്ക് ഒരു പദവി വേണമെന്ന ആവശ്യത്തെ മുൻ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉള്‍പ്പടെ പിന്തുണച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച ജോസഫ് വാഴയ്ക്കനെ അധ്യക്ഷനാക്കമെന്നായിരുന്നു ചെന്നിത്തല ഗ്രൂപ്പിന്‍റെ ആവശ്യം. അതേസമയം, ദളിത് വിഭാഗത്തിൽ നിന്ന് ഒരാളെ അധ്യക്ഷനാക്കി ചര്രിതമെഴുതണമെന്ന അഭിപ്രായമുള്ളവര്‍ കൊടിക്കുന്നിൽ സുരേഷിന് നിര്‍ദ്ദേശിക്കുന്നു. ബെന്നി ബെഹ്നാൻ, ആന്‍റോ ആന്‍റണി, എം കെ രാഘവൻ, ഷാഫി പറമ്പൽ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയ എംപിമാരും ആധ്യക്ഷ പദം ആശിക്കുന്നുണ്ട്. മാത്യു കുഴൽ നാടൻ എംഎൽഎയും കെസി ജോസഫും വി എസ് ശിവകുമാറും പ്രസിഡന്‍റ് പദവി നോട്ടമിട്ടുണ്ട്.
Rajmohan Unnithan eyes the KPCC President post; says he has no objection to someone more qualified than him becoming the KPCC President.










