അഴിമതിയിൽ അന്വേഷണം; ന്യൂയോർക്ക് പൊലീസ് മേധാവി എഡ്വേർഡ് കബാൻ രാജിവച്ചു, പകരക്കാരനായി ടോം ഡോൺലോൺ ചുമതലയേറ്റു

ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ പൊലീസ് ഡിപ്പാർട്ട്മെന്‍റായ ന്യുയോർക്ക് പൊലീസിനെ വട്ടംകറക്കി അഴിമതി ആരോപണം. ന്യുയോർക്ക് സിറ്റി പൊലീസ് മേധാവി കമ്മീഷണർ എഡ്വേർഡ് കബാനടക്കമുള്ളവർക്കെതിരായാണ് അഴിമതി ആരോപണം ഉയർന്നത്. ന്യുയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് നൈറ്റ്ക്ലബ് എൻഫോഴ്‌സ്‌മെന്റിനെക്കുറിച്ചുള്ള ഫെഡറൽ അന്വേഷണം തുടങ്ങിയതോടെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും ഡ്വേർഡ് കബാൻ രാജിവച്ചു. പകരക്കാരനായി ടോം ഡോൺലോൺ ചുമതലയേൽക്കുകയും ചെയ്തു.

അഴിമതി അന്വേഷണത്തിന്റെ ഭാഗമായി ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസുമായി അടുപ്പമുള്ള പല ഉന്നതരുടെയും വീടുകൾ ഫെഡറൽ അധികൃതർ റെയ്‌ഡ്‌ ചെയ്തതായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അധികൃതർ എഡ്വേർഡിന്റെ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

33,500 ലധികം ഓഫീസർമാരുടെയും 16,000 സിവിലിയൻ ജീവനക്കാരുടെയും മേൽനോട്ടം വഹിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പൊലീസ് ഡിപ്പാർട്ട്‌മെന്റാണ് ന്യുയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ്. എഡ്വേർഡിന്റെ രാജി സേനക്കാകെ വലിയ നാണക്കേടായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സേനയുടെ താൽക്കാലിക മേധാവിയായി ഹോംലാൻഡ് സെക്യൂരിറ്റിയുടെ മുൻ ഡയറക്ടറായിരുന്ന ടോം ഡോൺലോണിനെ മേയർ എറിക് ആഡംസ് നിയമിച്ചത്.

More Stories from this section

family-dental
witywide