നെയ്റോബിയിലെ പ്രതിഷേധത്തില്‍ കണ്ണീര്‍വാതകത്തിനിരയായി ഒബാമയുടെ അര്‍ദ്ധ സഹോദരിയും

വാഷിംഗ്ടണ്‍: നെയ്റോബിയിലെ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ചൊവ്വാഴ്ച നടന്ന പ്രകടനത്തിനിടെ പ്രതിഷേധക്കാരില്‍ കണ്ണീര്‍ വാതക പ്രയോഗത്തിനിരയായി യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ അര്‍ദ്ധസഹോദരിയും. കെനിയന്‍ ആക്ടിവിസ്റ്റു കൂടിയായ ഔമ ഒബാമയും പ്രതിഷേധിക്കാന്‍ എത്തിയിരുന്നതായും ഇവര്‍ക്കുനേരെ പൊലീസിന്റെ കണ്ണീര്‍വാതക പ്രയോഗം നടന്നുവെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രതിഷേധത്തിനിടെ ഔമ ഒബാമ നേരത്തെ ട്വിറ്ററില്‍ തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ഒബാമയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കനത്ത കടബാധ്യത ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2.7 ബില്യണ്‍ ഡോളര്‍ അധിക നികുതി സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന വിവാദ ധനകാര്യ ബില്ലിന് കെനിയയുടെ പാര്‍ലമെന്റ് ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. ഇതിനെതിരായാണ് പ്രതിഷേധം നടന്നത്.

പ്രക്ഷോഭത്തിനിടെ കെനിയന്‍ പാര്‍ലമെന്റിന്റെ ചില ഭാഗങ്ങള്‍ അഗ്നിക്കിരയായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെനിയയിലെ നിയമസഭയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രകടനക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. നിരവധി പേര്‍ കൊല്ലപ്പെടുകയും 10 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Also Read

More Stories from this section

family-dental
witywide