കക്ക ഇറച്ചിയിൽ വിഷാംശം: ഒറിഗൺ തീരത്തെ കക്ക വിളവെടുപ്പ് നിരോധിച്ചു, നിരവധിപേർക്ക് ഭക്ഷ്യ വിഷബാധയേറ്റു

കക്ക ഇറച്ചിയിൽ വിഷബാധ കണ്ടെത്തിയതിനെ തുടർന്ന് യുഎസിലെ ഒറിഗൺ സംസ്ഥാനത്തിന്റെ മുഴുവൻ തീരത്തു നിന്നും കക്ക ശേഖരിക്കുന്നതു വിലക്കി. ആളുകൾ ഇത് ഭക്ഷിക്കരുത് എന്നും മുന്നറിയിപ്പുണ്ട്. ഭക്ഷ്യയോഗ്യമായ വിവിധ കക്ക ഇനങ്ങളായ റേസർ ക്ലാം, ബേ ക്ലാം, ഒയിസ്റ്റർ എന്നിവയിലാണ് വിഷാംശം കണ്ടെത്തിയത്. ഏതാണ്ട് 20 പേർക്ക് വിഷബാധയേറ്റ് ചികിൽസ തേടിയിട്ടുണ്ട്.

ഒറിഗൺ ഹെൽത്ത് അതോറിറ്റിയുടെ അഭിപ്രായത്തിൽ, ചില ആൽഗകൾ ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത വിഷവസ്തുവായ സാക്സിടോക്സിൻ മൂലമാണ് വിഷബാധ ഉണ്ടായിരിക്കുന്നത്. ഇതു മൂലം പാരലിറ്റിക് ഷെൽഫിഷ് പോയിസനിങ് ( PSP) എന്ന അവസ്ഥ ഉണ്ടാകുന്നു. ഉയർന്ന അളവിലുള്ള സാക്സിടോക്സിൻ അടങ്ങിയ ഷെൽഫിഷ് കഴിക്കുന്ന ആളുകൾക്ക് സാധാരണയായി 30 മുതൽ 60 മിനിറ്റിനുള്ളിൽ അസുഖം അനുഭവപ്പെടാൻ തുടങ്ങുമെന്ന് ഏജൻസി പറഞ്ഞു. വായയുടെയും ചുണ്ടുകളുടെയും മരവിപ്പ്, ഛർദ്ദി, വയറിളക്കം, ശ്വാസതടസ്സം, കഠിനമായ കേസുകളിൽ ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. അസുഖം കൂടിയാൽ വെൻ്റിലേറ്റർ സഹായം വേണ്ടി വന്നേക്കും. ഈ വിഷബാധയ്ക്ക് ഇതുവരെ ആൻ്റിഡോട്ട് കണ്ടെത്തിയിട്ടില്ല.

കക്കയിറച്ചി വേവിച്ചാലോ തണുപ്പിച്ചാലോ ഈ വിഷബാധയ്ക്ക് മാറ്റമൊന്നും സംഭവിക്കില്ല എന്നതിനാൽ ആളുകൾ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഒറിഗണിൽ മാത്രമല്ല, തൊട്ടടുത്ത പ്രദേശങ്ങളിലുള്ളവരും ഇക്കാര്യം ശ്രദ്ധിക്കണം . മെയ് 17നാണ് ഇത്തരം വിഷബാധ ഇവിടെ കണ്ടെത്തിയത്. അതിനു ശേഷം കക്കയിറച്ചി തിന്നിട്ട് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നം നേരിട്ടവർ ആരോഗ്യ വകുപ്പിനെ അറിയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Oregon Coast banned Mussel Harvesting due to clam poisoning

More Stories from this section

family-dental
witywide