മലയാളി അസോസിയേഷൻ പമ്പയുടെ കുടുംബയോഗവും മാതൃദിനാഘോഷവും

ഫിലാഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്റെ  വാര്‍ഷിക കുടുംബ സംഗമവും 2024-ലെ പ്രവര്‍ത്തനോദ്ഘാടനവും മാതൃദിനാഘോഷവും പമ്പ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ നടന്നു.

കവയിത്രിയും സാംസ്‌ക്കാരിക പ്രവര്‍ത്തകയുമായ സോയ നായര്‍ മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ ജീവിതത്തിലും സ്വഭാവരൂപവത്ക്കരണത്തിലും ഏറ്റവും വലിയ പങ്കു വഹിക്കുന്നത് അമ്മമാരാണെന്ന് മാതൃദിന സന്ദേശത്തിൽ സോന നായർ പറഞ്ഞു. അമ്മമാരെ ഒരു ദിവസം മാത്രം സ്‌നേഹിച്ചാലും ആദരിച്ചാലും പോരാ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും അമ്മമാര്‍ക്ക് സ്‌നേഹവും കരുതലും നല്‍കണമെന്ന് അവർ പറഞ്ഞു. അമ്മമാരെ അനുമോദിച്ചും ആദരിച്ചുകൊണ്ടും പൂക്കളും സമ്മാനങ്ങളും നല്‍കി.

പമ്പ പ്രസിഡന്റ് റവ. ഫിലിപ്പ് മോഡയിൽ അധ്യക്ഷനായിരുന്നു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ അലക്‌സ് തോമസ് സ്വാഗതം പറഞ്ഞു.

പെന്‍സില്‍വേനിയ സ്റ്റേറ്റ് റപ്രസന്റേറ്റീവ് ജാരറ്റ് സോളമന്‍, ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി പ്രതിനിധി സുധ കര്‍ത്ത, ട്രൈ സ്‌സ്റ്റേറ്റ് കേരളഫോറം ചെയര്‍മാന്‍ അഭിലാഷ് ജോണ്‍, വിവിധ സാംസ്‌ക്കാരിക സംഘടനകളുടെ സാരഥികളായ ജോര്‍ജ്ജ് നടവയല്‍ (ഓര്‍മ്മ പ്രസിഡന്റ്), ഫീലിപ്പോസ് ചെറിയാന്‍, (ഫ്രണ്‍ട്‌സ് ഓഫ് തിരുവല്ല പ്രസിഡന്റ്) ഫൊക്കാന സ്ഥാനാര്‍ഥികളായ രാജന്‍ സാമുവല്‍, റോണി വർഗീസ്,മോഡി ജേക്കബ്, തോമസ് പോള്‍, ജോര്‍ജ്ജുകുട്ടി ലൂക്കോസ് എന്നിവരും  ആശംസകള്‍ നേര്‍ന്നു.

എലിസബത്ത് മാത്യുവും രാജു പി ജോണും ചേര്‍ന്നൊരുക്കിയ സംഗീതവിരുന്ന് ആഘോഷങ്ങളെ മികവുറ്റതാക്കി. പമ്പ വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് ഓലിക്കലും വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ വല്‍സ തട്ടാര്‍കുന്നേലും പൊതുയോഗം നിയന്ത്രിച്ചു. ജോയി തട്ടാര്‍കുന്നേല്‍, ജേക്കബ് കോര, ജോര്‍ജ്ജ് പണിക്കര്‍ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.  ജനറല്‍ സെക്രട്ടറി ജോണ്‍ പണിക്കര്‍ നന്ദി പ്രകാശനം നടത്തി. വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

PAMPA Family meet and Mothers Day Celebration

More Stories from this section

family-dental
witywide