ഇറാനുമായുള്ള യുദ്ധം: യുഎസിന്റെ മിസൈൽ പ്രതിരോധ ശേഖരത്തിൽ വൻ കുറവെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുടെ മിസൈൽവേധ പ്രതിരോധ സംവിധാനങ്ങളുടെ ശേഖരത്തിൽ വൻ കുറവുണ്ടായതായി റിപ്പോർട്ട്. യുഎസ് സൈന്യത്തിന്റെ പ്രധാന ബാലിസ്റ്റിക് മിസൈൽവേധ സംവിധാനമായ ‘താഡ്’ (THAAD) ശേഖരത്തിന്റെ 80 ശതമാനത്തോളം ഇതിനകം ഉപയോഗിച്ചു തീർന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കൂടാതെ മറ്റൊരു പ്രധാന പ്രതിരോധ സംവിധാനമായ പേട്രിയറ്റ് മിസൈലുകളുടെ 50 ശതമാനത്തോളവും ചെലവഴിക്കപ്പെട്ടു.

ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം ടോമഹാക്ക് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ 30 ശതമാനവും യുഎസ് ഉപയോഗിച്ചു കഴിഞ്ഞിരുന്നു. യുഎസ് പ്രതിരോധ ശേഖരത്തിലുണ്ടായ ഈ കടുത്ത ക്ഷാമം ചൂണ്ടിക്കാട്ടിയാണ് ഇറാനെതിരെ വൻ ആക്രമണം നടത്താനുള്ള നീക്കത്തിൽനിന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഉപദേശകർ പിന്തിരിപ്പിച്ചതെന്നാണ് സൂചന. എന്നാൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ആക്രമണത്തിൽനിന്ന് പിന്മാറിയതെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.

സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ വിവരങ്ങൾ അനുസരിച്ച്, യുദ്ധം ആരംഭിക്കുന്നതിന് മുൻപ് അമേരിക്കയുടെ പക്കൽ 2,200 ഓളം പേട്രിയറ്റ് മിസൈൽ സംവിധാനങ്ങളും 452 താഡ് മിസൈൽ സംവിധാനങ്ങളുമാണ് ഉണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ പ്രതിരോധ സംവിധാനങ്ങളുടെ കുറവ് യുഎസിന് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

US missile defense stockpile drops sharply amid ongoing Iran conflict

More Stories from this section

family-dental
witywide