പെന്‍ ഇന്ത്യാ പുരസ്‌കാരം ബാബു കൃഷ്ണകലക്ക്

ന്യുയോര്‍ക്ക്: ന്യൂയോര്‍ക്ക് യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്ക് ഏര്‍പ്പെടുത്തിയ ‘പെന്‍’ ഇന്ത്യ’ പുരസ്‌ക്കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബാബുകൃഷ്ണകലക്ക് നല്‍കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പൂന്റാ കാനയില്‍ ബാല്‍സറോ ബവാറോ പാലസില്‍ ഓഗസ്റ്റ് 11 നു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നായര്‍ അറിയിച്ചു.

നാലു ദശാബ്ദമായി പത്രപ്രവര്‍ത്തന രംഗത്തുള്ള ബാബു കൃഷ്ണകല ജന്മഭൂമി സീനിയര്‍ ന്യൂസ് എഡിറ്ററാണ്. വിവിധ സാമൂഹിക സാംസ്‌കാരിക മേഖലകളിലും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ബാബു സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറിയാണ്. കേരളപത്രപ്രവര്‍ത്തക യൂണിയന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ശബരിമലയുമായി ബന്ധപ്പെട്ട് ബാബു കൃഷ്ണകല പുറത്തുകൊണ്ടുവന്ന നിരവധി വാര്‍ത്തകള്‍ ഹൈക്കോടതി പൊതു താല്‍പര്യ ഹര്‍ജ്ജിയായി പരിഗണിച്ച് നടപടി സ്വീകരിച്ചിരുന്നു. തിരുവല്ല വെണ്ണിക്കുളം നാരകത്താനി സ്വദേശിയാണ്. ഭാര്യ: ഗീത. മക്കള്‍: കൃഷ്ണപ്രിയ, മീര, ഗോപിക

More Stories from this section

family-dental
witywide