ഇറാന്റെ മിസൈല്‍ ആക്രമണം തടയാന്‍ അമേരിക്കയുടെ രണ്ട് യുദ്ധ കപ്പലുകള്‍ ഇസ്രയേലിനെ സഹായിച്ചെന്ന് പെന്റഗണ്‍

വാഷിംഗ്ടണ്‍: ലോകത്തെ യുദ്ധഭീതിയിലേക്ക് തള്ളിവിട്ട് ഇസ്രയേല്‍- ഇറാന്‍ ആക്രമണം രൂക്ഷമായിരിക്കെ ഇറാന്റെ മിസൈല്‍ ആക്രമണം തടയാന്‍ അമേരിക്കയുടെ രണ്ട് യുദ്ധ കപ്പലുകള്‍ ഇസ്രയേലിനെ സഹായിച്ചതായി പെന്റഗണ്‍. ഇറാന്റെ ആക്രമണത്തെ ഇസ്രയേല്‍ ഫലപ്രദമായി പരാജയപ്പെടുത്തിയെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പറഞ്ഞു. ഇസ്രയേല്‍ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണവും.

12 ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ വഴി ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ തടുത്തുവെന്നും മേഖലയില്‍ യുദ്ധം വ്യാപിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ തുടരുമെന്നും ഇതിന് മുന്‍ഗണന നല്‍കുമെന്നും യുഎസ് ഡിഫന്‍സ് വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide