മോദി വീണ്ടും കേരളത്തിൽ, ഉച്ചക്ക് അനിൽ ആന്‍റണിക്കായി റോഡ‍് ഷോ; തലസ്ഥാനത്ത് ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. ദില്ലിയിൽ നിന്ന് രാവിലെ തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ മോദി, ഹെലിക്കോപ്ടറിൽ തമിഴ്നാട്ടിലേക്ക് പോയി. കന്യാകുമാരിയിൽ ബി ജെ പിയുടെ റാലിയിൽ പ്രസംഗിച്ച ശേഷം നരേന്ദ്ര മോദി ഒരു മണിയോടെ പത്തനംതിട്ടയിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയിൽ അനിൽ ആന്റണിക്ക് വേണ്ടി റോഡ‍് ഷോ നടത്തുന്ന മോദി, ഇവിടെ പ്രചാരണ പരിപാടിയിൽ പ്രസംഗിക്കും.

പുതുതായി ബി ജെ പിയിലേക്ക് എത്തിയ പത്മജാ വേണുഗോപാൽ അടക്കമുള്ള നേതാക്കൾ വേദിയിലുണ്ടാകും. കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദി കേരളത്തിലെത്തുന്നത്. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് പ്രധാനമത്രിയുടെ കേരള സന്ദർശനം. റബർ വിലയുമായി ബന്ധപ്പെട്ടു നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അനിൽ ആന്റണിക്ക് പുറമേ മറ്റ് മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികളും പത്തനംതിട്ടയിലെ സമ്മേളന വേദിയിലുണ്ടാകും.

അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് നിയന്ത്രണം. വിമാനത്താവളത്തോട് ചേർന്ന ശംഖുമുഖം, ചാക്ക മേഖലകളിലാണ് നിയന്ത്രണം. ഈ മേഖലകളിൽ റോഡിന് വശത്തായി വാഹനങ്ങളുടെ പാർക്കിങ്ങും ഡ്രോൺ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്.

PM Modi in Kerala LIVE Updates narendra modi road show in pathanamthitta for anil antony

More Stories from this section

family-dental
witywide