പ്രവാസി ലീഗൽ സെൽ മികച്ച പ്രവർത്തക പുരസ്‌കാരം അഡ്വ. സോണിയ സണ്ണിക്ക്

ന്യൂഡൽഹി: പ്രവാസി ലീഗൽ സെല്ലിന്റെ 2023 ലെ ഏറ്റവും മികച്ച പ്രവർത്തക പുരസ്‌കാരം അഡ്വ. സോണിയ സണ്ണിക്ക്. വിദേശ തൊഴിൽ തട്ടിപ്പിലും മറ്റും അകപ്പെട്ട നൂറുകണക്കിന് ഇരകൾക്ക് നിയമ സഹായം നൽകിയതുൾപ്പെടെയുള്ള പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്‌കാരം അഡ്വ. സോണിയ സണ്ണിക്ക് നൽകുന്നത് എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. എറണാകുളം ജില്ല കൺസ്യൂമർ കമ്മീഷൻ അദ്ധ്യക്ഷൻ ഡി.ബി. ബിനുവും മുൻ കേരള മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനും ഇപ്പോൾ പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ അദ്ധ്യക്ഷനുമായ ജഡ്‌ജ്‌ മോഹനദാസും ചേർന്നാണ് ഈ പുരസ്‌കാരം നൽകിയത്.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. ലോകത്തെമ്പാടും പ്രതിനിധികളുള്ള പ്രവാസി ലീഗൽ സെൽ യൂ.കെ ചാപ്റ്റർ അധ്യക്ഷയാണ് അഡ്വ. സോണിയ സണ്ണി.

More Stories from this section

family-dental
witywide