പ്രസിഡൻ്റ് ജോ ബൈഡൻ പാരിസിൽ, ഡി ഡേ പ്രഭാഷണം നടത്തും, യുക്രെയ്നും സന്ദർശിക്കും

യുസ് പ്രസിഡൻ്റ് ജോ ബൈഡൻ പാരിസിൽ എത്തി. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ ക്ഷണം സ്വീകരിച്ചാണ് ബൈഡൻ എത്തിയത്. രണ്ടാം ലോക മഹായുദ്ധം തുടങ്ങിയ ജൂൺ 6 D-Day ആയി കൊണ്ടാടുന്നു. അങ്ങനെ രണ്ടാം ലോക യുദ്ധത്തിന്റെ 80 ാം വാർഷികം ആഘോഷിക്കുന്ന ജൂൺ ആറിന് ബൈഡൻ പ്രഭാഷണം നടത്തും. യുദ്ധത്തിൽ പങ്കെടുത്ത , ഇപ്പോൾ 100 വയസ് പ്രായമുള്ള നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവിടെ എത്തിച്ചേർത്തനിട്ടുണ്ട് . അവരെ ബൈഡൻ അഭിസംബോധന ചെയ്യും.

നിലവിലെ ജിയോപൊളിറ്റക്കൻ സാഹചര്യത്തിൽ അറ്റ്ലാൻ്റിക്കിലെ സംഖ്യകക്ഷികളുമായി ബന്ധം നിലനിർത്തേണ്ട സഹചര്യം മനസ്സിലാക്കിയാണ് ബൈഡൻ്റെ യാത്ര. അദ്ദേഹം യുക്രെയ്നും സന്ദർശിക്കും. റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തിലും ചൈനയുടെ സ്വാധീനം പല രാജ്യങ്ങളിലും നിലനിൽക്കുന്നതിനാലും അറ്റ്ലാൻ്റിക് സഖ്യ കക്ഷികളുമായി മികച്ച ബന്ധം നിലനിർത്തേണ്ടത് ബൈഡൻ്റെ ആവശ്യമാണ്.

President Joe Biden In Europe

More Stories from this section

family-dental
witywide