പൂഞ്ചില്‍ ആക്രമണം നടത്തിയ ഭീകരരുടെ രേഖാ ചിത്രം പുറത്തുവിട്ടു, പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ രണ്ട് പാകിസ്ഥാന്‍ ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ട് ജമ്മു കശ്മീരിലെ സുരക്ഷാ സേന. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് സുരക്ഷാ സേന അറിയിച്ചത്.

ശനിയാഴ്ച വൈകുന്നേരം പൂഞ്ചിലെ ഷാസിതാറിന് സമീപം പതിയിരുന്ന് വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് കോര്‍പ്പറല്‍ വിക്കി പഹാഡെ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഭീകരരെ കണ്ടെത്തുന്നതിനായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ഡോഗ് സ്‌ക്വാഡുകളും ഉള്‍പ്പെടെ സായുധ സേന ഷാസിതാര്‍ മേഖലയില്‍ വലിയ തിരച്ചില്‍ നടത്തുന്നുണ്ട്. സംശയാസ്പദമായി നിരവധി പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

More Stories from this section

family-dental
witywide