വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റ് കാലാവധിയിൽ നിർണ്ണായക മാറ്റം; ബിഎസ്-6 സ്വകാര്യ വാഹനങ്ങൾക്ക് 3 വർഷം വരെ കാലാവധി

ന്യൂഡൽഹി: വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ (പിയുസി – PUC) സർട്ടിഫിക്കറ്റ് സംബന്ധിച്ച നിയമങ്ങളിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർണ്ണായക മാറ്റങ്ങൾ വരുത്തി. വാഹനത്തിന്റെ നിലവാരം, പഴക്കം, സ്വകാര്യ-വാണിജ്യ ഉപയോഗം എന്നിവ അടിസ്ഥാനമാക്കിയാകും ഇനി മുതൽ സർട്ടിഫിക്കറ്റ് കാലാവധി നിശ്ചയിക്കുക. 6 വർഷം വരെ പഴക്കമുള്ള സ്വകാര്യ ബിഎസ്-6 വാഹനങ്ങൾക്ക് ഇനി മുതൽ 3 വർഷത്തേക്ക് പിയുസി സർട്ടിഫിക്കറ്റ് ലഭിക്കും.

ബിഎസ്-1, ബിഎസ്-2, ബിഎസ്-3 വിഭാഗങ്ങളിൽപ്പെട്ട വാഹനങ്ങൾക്ക് ഇനി മുതൽ ഓരോ 3 മാസത്തിലും പുകപരിശോധന നടത്തി സർട്ടിഫിക്കറ്റ് പുതുക്കണം. ബിഎസ്-4 വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് 6 മാസമാണ് പരിശോധനാ കാലാവധി. 2017 ഏപ്രിൽ 1-ന് മുൻപ് നിർമ്മിച്ചതോ രജിസ്റ്റർ ചെയ്തതോ ആയ കാർ, ബൈക്ക്, ഓട്ടോറിക്ഷ, ലോറി, ബസ് തുടങ്ങി മിക്കവാറും എല്ലാ വാഹനങ്ങളും ബിഎസ്-3 അല്ലെങ്കിൽ അതിന് മുൻപുള്ള വിഭാഗങ്ങളിലാണ് ഉൾപ്പെടുന്നത് എന്നതിനാൽ ഇവയ്ക്കെല്ലാം 3 മാസത്തെ കാലാവധി ബാധകമായിരിക്കും.

കാലാവധി കഴിഞ്ഞ പിയുസി സർട്ടിഫിക്കറ്റുമായി വാഹനം നിരത്തിലിറക്കിയാൽ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 190(2) പ്രകാരം കർശന നടപടി നേരിടേണ്ടിവരും. 10,000 രൂപ വരെ പിഴയും 3 മാസം വരെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷനും ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Road Transport Ministry Revises PUC Certificate Validity Rules; Three-Year Validity for Private BS-VI Vehicles Up to Six Years Old

More Stories from this section

family-dental
witywide