സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക ക്രിസ്മസ് – പുതുവർഷ ആഘോഷം നടത്തി

ജീമോൻ റാന്നി 

ന്യൂയോർക്ക്  : പറഞ്ഞാലും തീരാത്ത ഒരു കഥയുടെ പേരാണ് ക്രിസ്‌മസ്‌,  അത് ഒരു ദിനമല്ല ഒരു ജീവിതശൈലിയുടെ ജനനമാണ്. അപരനോട് ക്ഷമിക്കാനുള്ള ക്ഷണമാണ് ക്രിസ്‌മസ്‌ നൽകുന്നത്. പുൽത്തൊട്ടിലിൽ ജീവിക്കുവാൻ വളരെക്കുറച്ചു കാര്യങ്ങൾ മാത്രം മതി എന്ന ലാളിത്യത്തിന്റെ തിരിച്ചറിവാണ് ഓരോ ക്രസ്മസും നൽകുന്നത്- ഡോ. സാം ശാമുവേൽ പറഞ്ഞു.

ന്യൂയോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്‌മസ്‌ പുതുവത്സര ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജനുവരി 13ന്  വൈകിട്ട് അഞ്ചു  മണിക്ക് ക്യുൻസിലുള്ള സെൻറ്. ജോൺസ്  മാർത്തോമ്മ പള്ളിയിൽ  വെച്ചു നടന്ന യോഗത്തിൽ പ്രസിഡൻറ് റവ. ഷാജി കൊച്ചുമ്മൻ അധ്യക്ഷത  വഹിച്ചു.

തുടർന്ന് നടന്ന ക്രിസ്‌മസ്‌ കാരോളിൽ എക്യൂമെനിക്കൽ ഫെഡറേഷനിലെ അംഗങ്ങളായ മിക്ക ഇടവകളും പങ്കെടുത്തു. എക്യൂമെനിക്കൽ കൊയറിനോടൊപ്പം കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് കൊയർ, സെൻ്റ് ജോൺസ് മാർത്തോമ്മാ ചർച്ച്  , എപ്പിഫനി മാർത്തോമ്മാ ചർച്ച്, ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ചർച്ച്, സി എസ് ഐ ജൂബിലി മെമ്മോറിയൽ ചർച്ച്, ന്യൂ യോർക്ക് വോയ്‌സ് ഫോർ ക്രൈസ്റ്റ്എന്നീ ഗായകസംഘങ്ങൾ കാരൾ ഗാനങ്ങൾ  ആലപിച്ചു.

വിവിധ സഭകളെ പ്രതിനിധീകരിച്ചു റവ. ഷാജി കൊച്ചുമ്മൻ,  റവ. ഫാ. ജോൺ തോമസ് , റവ. ജോൺസൻ ശാമുവേൽ, റവ. സാം എൻ. ജോഷ്വാ, റവ. ജെസ് എം ജോർജ്  എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് റോയ് സി. തോമസ് സ്വാഗതവും സെക്രട്ടറി ഡോൺ തോമസ്  കൃതജ്ഞതയും പ്രകാശിപ്പിച്ചു. മനോജ് മത്തായി പ്രോഗ്രാം കൺവീനറായിരുന്നു. എയ്ഞ്ചൽ ജോസഫ്‌, ശ്രേയ ജോൺ എന്നിവർ പ്രോഗ്രാമിൻറെ എംസിമാരായിരുന്നു.

St Thomas Ecumenical Federation of north America X mas Celebration

More Stories from this section

family-dental
witywide