വ്യാജ ഇൻ്റർവ്യൂ, ശമ്പളമില്ലായ്മ, നാടുകടത്തൽ ഭീഷണി; ഐടി കൺസൾട്ടൻസികളുടെ വൻ ചൂഷണം തുറന്നുകാട്ടി പുതിയ പുസ്തകം

ന്യൂയോർക്ക്: അമേരിക്കൻ ഐടി മേഖലയിൽ ജോലി സ്വപ്നം കാണുന്ന ഇന്ത്യൻ ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ട് വൻ ചൂഷണങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. പ്രമുഖ മാധ്യമപ്രവർത്തകനും ഫിലിം ക്രിട്ടിക്കുമായ തനുൽ ഠാക്കൂർ രചിച്ച ‘Wild Wild East: Exiled Americans, Enslaved Indians and the Systemic Abuse of the H-1B Visa Programme’ എന്ന പുതിയ പുസ്തകത്തിലാണ് ‘ദേശി കൺസൾട്ടൻസികൾ’ നടത്തുന്ന ക്രമക്കേടുകൾ വെളിച്ചത്തുകൊണ്ടുവരുന്നത്.

അമേരിക്കൻ സ്വപ്നങ്ങളുമായി എത്തുന്ന ആയിരക്കണക്കിന് ഇന്ത്യൻ യുവാക്കൾ വ്യാജ തൊഴിൽ വാഗ്ദാനങ്ങളിലും ശമ്പളമില്ലായ്മയിലും പെട്ട് ഒടുവിൽ നാടുകടത്തൽ ഭീഷണി വരെ നേരിടേണ്ടി വരുന്ന ഭയാനകമായ സാഹചര്യമാണ് പുസ്തകം വിവരിക്കുന്നത്.

എന്താണ് ‘ദേശി കൺസൾട്ടൻസികൾ’ അഥവാ ‘ബോഡി ഷോപ്പുകൾ’?

വലിയ ഐടി കമ്പനികൾക്ക് ആവശ്യാനുസരണം താൽക്കാലിക ജീവനക്കാരെ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരായ ചെറുകിട സ്റ്റാഫിംഗ് സ്ഥാപനങ്ങളാണിവ. ഐടി രംഗത്ത് ഇവ പൊതുവെ ‘ബോഡി ഷോപ്പുകൾ’ എന്നറിയപ്പെടുന്നു. സ്വന്തമായി ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഇല്ലാത്ത ഈ കമ്പനികളുടെ പ്രധാന ബിസിനസ്, ഇന്ത്യൻ ഉദ്യോഗാർത്ഥികളെ വൻകിട കമ്പനികളിലും സർവകലാശാലകളിലും കരാർ അടിസ്ഥാനത്തിൽ എത്തിക്കുക എന്നതാണ്. ഈ ബിസിനസ്സ് മോഡൽ നിയമപരമാണെങ്കിലും, ചില കമ്പനികൾ വിസ നിയമങ്ങളിലെ ലൂപ്ഹോളുകൾ ചൂഷണം ചെയ്താണ് പ്രവർത്തിക്കുന്നത്.

പരിചയസമ്പത്തില്ലാത്ത ഉദ്യോഗാർത്ഥികളെക്കൊണ്ട് 7-8 വർഷത്തെ വ്യാജ പ്രവൃത്തിപരിചയം ബയോഡേറ്റയിൽ ചേർക്കാൻ ഇവർ നിർബന്ധിക്കുന്നു. അഭിമുഖങ്ങളിൽ ഉദ്യോഗാർത്ഥിക്ക് പകരം മറ്റാരെയെങ്കിലും ഇരുത്തി ചോദ്യങ്ങൾക്ക് മറുപടി നൽകി ജോലി ഒപ്പിച്ചു നൽകുന്നു. വ്യാജ അഭിമുഖത്തിലൂടെ ജോലി കിട്ടുന്ന ജീവനക്കാർക്ക് യഥാർത്ഥത്തിൽ ജോലി ചെയ്യാൻ അറിയില്ലായിരിക്കും. ഇതിനായി കമ്പനികൾക്ക് പുറത്തുനിന്നുള്ള വിദഗ്ദ്ധരുടെ സഹായം നൽകിയാണ് ജോലി ചെയ്യിപ്പിക്കുന്നത്.

അമേരിക്കയിൽ എത്തുന്ന ജീവനക്കാരെ ചെറിയ അപ്പാർട്ടുമെൻ്റുകളിൽ ഒന്നിച്ച് താമസിപ്പിക്കുന്നു. ക്ലയൻ്റ് പ്രോജക്റ്റുകൾ ഇല്ലാത്ത സമയങ്ങളിൽ ശമ്പളം പൂർണ്ണമായും നിഷേധിക്കുകയോ മാസങ്ങളോളം വൈകിപ്പിക്കുകയോ ചെയ്യുന്നു. തൊഴിലാളികളെ നിശബ്ദരാക്കുന്ന എച്ച്-വൺബി കെണിഎച്ച് – വൺബി വിസകൾ സ്പോൺസർ ചെയ്യുന്ന തൊഴിലുടമയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. ജോലി ഉപേക്ഷിച്ചാൽ തൊടാൻ വിസ സ്പോൺസർഷിപ്പ് ഇല്ലാതാവുകയും, കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പുതിയ സ്പോൺസറെ കണ്ടെത്തിയില്ലെങ്കിൽ നാടുകടത്തപ്പെടുകയും ചെയ്യും. ഈ നിയമപരമായ ദുർബലതയാണ് കൺസൾട്ടൻസികൾ ചൂഷണം ചെയ്യുന്നത്. കടുത്ത ചൂഷണം നേരിട്ടാലും വിസ നഷ്ടപ്പെടുമെന്ന ഭയം കാരണം തൊഴിലാളികൾ പരാതിപ്പെടാൻ മടിക്കുന്നു.

ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തരം കൺസൾട്ടൻസികളിലേക്ക് ആളുകൾ കൂടുതൽ എത്തുന്നതെങ്കിലും, ഇന്ത്യയിലുടനീളമുള്ള ഉദ്യോഗാർത്ഥികൾ ഈ തട്ടിപ്പ് ശൃംഖലയ്ക്ക് ഇരയാകുന്നുണ്ടെന്ന് പുസ്തകം വ്യക്തമാക്കുന്നു.

Fake interviews, no salary, threat of deportation; New book exposes massive exploitation by IT consultancies

More Stories from this section

family-dental
witywide