കാഞ്ഞങ്ങാട്: ട്യൂഷന്‍ ടീച്ചറുടെ ചൂരല്‍കൊണ്ടുള്ള അടിയേറ്റ് ഒന്‍പതുവയസ്സുകാരിയുടെ കൈവിരല്‍ ചതഞ്ഞെന്ന് പരാതി. കാഞ്ഞങ്ങാട് തീരദേശത്തെ യു.പി. സ്‌കൂളിലെ നാലാംതരത്തില്‍ പഠിക്കുന്ന കുട്ടിയാണ് അടികൊണ്ട് ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
ട്യൂഷനുപോയി മടങ്ങിവന്ന കുട്ടിയുടെ വലതു പെരുവിരലിന് പരിക്കേറ്റതുകണ്ട് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് ടീച്ചര്‍ അടിച്ചതാണെന്ന് കുട്ടി പറഞ്ഞത്. ഉടന്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി. വിരല്‍ ചതഞ്ഞതായി ഡോക്ടര്‍ പരിശോധന റിപ്പോര്‍ട്ടിലെഴുതി.
സംഭവത്തില്‍ ട്യൂഷന്‍ അധ്യാപികയ്‌ക്കെതിരെ രക്ഷിതാക്കള്‍ ബാലാവകാശ കമ്മിഷനും ഹൊസ്ദുര്‍ഗ് പൊലിസിലും പരാതി നല്‍കി. ആസ്പത്രി റിപ്പോര്‍ട്ട് സഹിതമാണ് പരാതി നല്‍കിയത്. കുട്ടിയുടെ പുറത്ത് ചൂരല്‍കൊണ്ട് അടിയേറ്റ വേറെയും പാടുകളുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു. ചൊവ്വാഴ്ച കുട്ടിയുടെ മൊഴിയെടുക്കും.