
വാഷിംഗ്ടണ്‍: വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹമാസ് നേതാക്കളെ പുറത്താക്കാന്‍ ഖത്തറിനോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വെടിനിര്‍ത്തലും ബന്ദി ഇടപാടും നടത്താനുള്ള ഏറ്റവും പുതിയ നിര്‍ദ്ദേശം ഹമാസ് സംഘം നിരസിച്ചതിന് പിന്നാലെ ദോഹയിലെ ഹമാസ് നേതാക്കളെ പുറത്താക്കാന്‍ യുഎസ് ഖത്തറിനോട് പറഞ്ഞതായി ഒരു മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ചെറിയ ഗള്‍ഫ് രാജ്യമായ ഖത്തര്‍, യുഎസിനും ഈജിപ്തിനുമൊപ്പം, ഗാസയില്‍ ഒരു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ വെടിനിര്‍ത്തലിനായി ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണ്. ഹമാസ് ഹ്രസ്വകാല വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം നിരസിച്ചതോടെ ഒക്ടോബര്‍ മധ്യത്തില്‍ നടന്ന ഏറ്റവും പുതിയ ചര്‍ച്ചകളും വഴിമുട്ടുകയായിരുന്നു.
ബന്ദികളെ മോചിപ്പിക്കാനുള്ള ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നിരസിച്ചതിന് പിന്നാലെ ഹമാസ് നേതാക്കളെ ഒരു അമേരിക്കന്‍ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് ചര്‍ച്ചയ്ക്കായി ഇനി വിളിക്കേണ്ടതില്ലെന്നാണ് അമേരിക്കയുടെ നിലപാടെന്നും ഇത് ഖത്തറിനോട് വ്യക്തമാക്കിയെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.















