
വാഷിംഗ്ടണ്‍: താന്‍ വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന ഭീഷണിയുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി സ്ഥാനമുറപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷം വന്ന ട്രംപിന്റെ വാക്കുകള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ്.
നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീയതിയായിരിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ്. ശനിയാഴ്ച ഒഹായോയില്‍ നടന്ന ഒരു റാലിയിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള തന്റെ പ്രചാരണം രാജ്യത്തിന്റെ വഴിത്തിരിവായി ചിത്രീകരിച്ച് ട്രംപ് സംസാരിച്ചത്. ശേഷമാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ‘രക്തച്ചൊരിച്ചില്‍’ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് എത്തിയത്.
ഈ വാക്കുകള്‍ കൊണ്ട് അദ്ദേഹം എന്താണ് പരാമര്‍ശിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും യുഎസ് വാഹന വ്യവസായത്തിന് നേരെയുള്ള ഭീഷണികളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്കിടയിലാണ് പരാമര്‍ശം വന്നത്. ഇതൊരു ഭീഷണിയായാണ് പലരും കരുതുന്നത്. മാത്രമല്ല, 2021 ജനുവരി ആറിലെ യു.എസ് ക്യാപിറ്റോള്‍ കലാപത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലും ഇത് നല്‍കുന്നുണ്ട്.
ഓര്‍ക്കുക, നവംബര്‍ 5- ഇത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീയതിയായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, എന്ന് പറഞ്ഞ ട്രംപ് ഇപ്പോള്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ അത് രാജ്യത്തിന് ഒരു രക്തച്ചൊരിച്ചിലായിരിക്കും എന്നും വ്യക്തമാക്കി. തന്റെ എതിരാളിയായ പ്രസിഡന്റ് ജോ ബൈഡന്‍ ഏറ്റവും മോശം പ്രസിഡന്റാണെന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
There will be bloodshed if I’m not elected: Trump













