ലോകത്തെ മികച്ച വിമാനത്താവളം ഇനി സിം​ഗപ്പൂരിലല്ല, ആ നേട്ടം മറ്റൊരു രാജ്യത്തിന്, ഇന്ത്യയും മോശമല്ല

ദില്ലി: ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങൾ ഏതെന്ന കണക്കെടുപ്പിൽ ഇക്കുറി സിം​ഗപ്പൂരിനെ പിന്നിലാക്കി ഖത്തർ. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായിദോഹയിലെ ഹമദ് ഇൻറർനാഷണൽ വിമാനത്താവളത്തെയാണ് ആഗോള റേറ്റിംഗ് സ്ഥാപനമായ സ്‌കൈട്രാക്‌സ് തെരഞ്ഞെടുത്തത്. 12 തവണ ഒന്നാം സ്ഥാനം നേടിയ സിംഗപ്പൂർ ചാംഗി വിമാനത്താവളത്തെ മറികടന്നാണ് ദോഹയിലെ വിമാനത്താവളം ഇക്കുറി ഒന്നാമതെത്തിയത്. ചാംഗി വിമാനത്താവളമാണ് രണ്ടാമത്. ദക്ഷിണകൊറിയയിലെ ഇഞ്ചിയോൺ വിമാനത്താവളം മൂന്നാം സ്ഥാനം നേടി, ടോക്കിയോയിലെ ഹനേഡ, നരിത വിമാനത്താവളങ്ങൾ നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തി.

ദില്ലി ഇൻറർനാഷണൽ വിമാനത്താവളം പട്ടികയിൽ 36-ാം റാങ്ക് നിലനിർത്തി. ദക്ഷിണേഷ്യയിലെ മികച്ച വിമാനത്താവളമാണ് ദില്ലി എയർപോർട്ട്. ഹൈദരാബാദ് വിമാനത്താവളം ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച എയർപോർട്ട് സ്റ്റാഫ് സർവീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ബാംഗ്ലൂർ വിമാനത്താവളവും മികവ് പുലർത്തി, ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച പ്രാദേശിക വിമാനത്താവളം എന്ന പുരസ്‌കാരം നേടി. കഴിഞ്ഞ വർഷം നേടിയ 69ആം റാങ്കിൽ നിന്ന് 10 റാങ്കുകൾ കുതിച്ച് 59-ലേക്ക് എത്തുകയും ചെയ്തു.

1999 മുതൽ നടക്കുന്ന സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡുകൾ, ചെക്ക്-ഇൻ, അറൈവൽ ,ഷോപ്പിംഗ്, സെക്യൂരിറ്റി, ഇമിഗ്രേഷൻ, പുറപ്പെടൽ എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളിൽ യാത്രക്കാരുടെ ഇടയിൽ നടത്തുന്ന സർവേകളെ അടിസ്ഥാനമാക്കിയാണ് തയാറാക്കുന്നത്.
2024-ലെ ലോകത്തിലെ മികച്ച 10 വിമാനത്താവളങ്ങളുടെ പട്ടിക: 1-ദോഹ ഹമദ് എയർപോർട്ട്, ഖത്തർ 2- സിംഗപ്പൂർ ചാംഗി എയർപോർട്ട് 3- സിയോൾ ഇഞ്ചിയോൺ എയർപോർട്ട്, ദക്ഷിണ കൊറിയ 4- ടോക്കിയോ ഹനേഡ എയർപോർട്ട്, ജപ്പാൻ 5 -ടോക്കിയോ നരിറ്റ എയർപോർട്ട്, ജപ്പാൻ 6-പാരീസ് ചാൾസ് ഡി ഗല്ലെ എയർപോർട്ട്, ഫ്രാൻസ് 7-ദുബായ് എയർപോർട്ട്, യുഎഇ 8-മ്യൂണിക്ക് എയർപോർട്ട്, ജർമ്മനി 9- സൂറിച്ച് എയർപോർട്ട്, സ്വിറ്റ്സർലൻഡ് 10- ഇസ്താംബുൾ എയർപോർട്ട്, തുർക്കി

Top ten airpports in the world 2024

    More Stories from this section

    family-dental
    witywide