തുപ്പിയ ജ്യൂസ് വില്‍പന നടത്തി : നോയിഡയില്‍ രണ്ടുപേര്‍ പിടിയില്‍

നോയിഡ: നോയിഡയില്‍ തുപ്പിയ ജ്യൂസ് വില്‍പന നടത്തിയെന്നാരോപിച്ച് രണ്ട് പേരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. സെക്ടര്‍ 121 ലെ ഗാര്‍ഹി ചൗഖണ്ഡി ഗ്രാമത്തിന് സമീപമുള്ള ഒരു ജ്യൂസ് സ്റ്റാളില്‍ ഒരു പ്രദേശവാസി ജ്യൂസ് കുടിക്കാന്‍ എത്തിയപ്പോഴാണ് സംഭവമെന്ന് എന്‍ടിടിവി് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ (1) (ബി) (പൊതു സമാധാനത്തിന് വിഘാതം സൃഷ്ടിക്കല്‍), 270 (ജീവന് അപകടകരമായ രോഗം പടര്‍ത്തുന്ന മാരകമായ പ്രവൃത്തി), 34 എന്നിവ പ്രകാരം കേസെടുത്തു. ഞായറാഴ്ച രാവിലെ ലോക്കല്‍ ഫേസ് 3 പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതികളായ ജംഷീദ് (30), സോനു എന്ന സഹബെ ആലം എന്നിവരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് വക്താവ് പറഞ്ഞു.

More Stories from this section

family-dental
witywide