അമേരിക്കയുടെ ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധത്തിന് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പ്രശസ്‌തമായ സിനിമാ ഡയലോഗ് പരാമർശിച്ച് ട്രംപിന് ഇറാന്റെ മറുപടി.
മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറലാണ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ “അഭി തോ സിർഫ് ട്രെയിലർ ഹേ, പിക്‌ചർ അഭി ബാക്കി ഹേ” (ഇതൊരു ട്രെയിലർ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ) എന്ന ഷാരൂഖ് ഖാൻ ഡയലോഗിലൂടെ അമേരിക്കൻ സൈനിക നീക്കങ്ങളെ വെല്ലുവിളിച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് അമേരിക്ക അടച്ചുവെന്ന് പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുന്ന ഒരു ഇന്ത്യൻ മീമും കോൺസുലേറ്റ് ജനറൽ എക്സിൽ പങ്കുവെച്ചു.
Iranian consulate slams Trump over Shah Rukh Khan dialogue













