പ്രശസ്ത കൊളംബിയന്‍ ഡിജെയെ കൊലപ്പെടുത്തിയ യു.എസ് പൗരന് 42 വര്‍ഷം തടവ്

വാഷിംഗ്ടണ്‍: പ്രശസ്ത കൊളംബിയന്‍ ഡിജെയെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കന്‍ പൗരന് 42 വര്‍ഷത്തെ തടവ് ശിക്ഷ. 23 കാരിയായ കൊളംബിയന്‍ ഡിജെ വാലന്റീന ട്രസ്പലാസിയോസിന്റെ കൊലപാതകത്തിനാണ് അമേരിക്കന്‍ പൗരന്‍ ജോണ്‍ നെല്‍സണ്‍ പൗലോസിന് ശിക്ഷ ലഭിച്ചത്.

കൊലപാതകത്തിനുശേഷം കൊളംബിയന്‍ അധികൃതരില്‍ നിന്ന് ഒളിച്ചോടുന്നതിനിടെ 2023 ജനുവരിയില്‍ പനാമയില്‍ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. ഇരുവരും തമ്മില്‍ ഡേറ്റിംഗിലായിരുന്നു. അതിനിടെയാണ് വാലന്റീനയെ അടിച്ചും ശ്വാസം മുട്ടിച്ചും ഇയാള്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം മാലിന്യകൂമ്പാരത്തില്‍ നിന്നാണ് കണ്ടെത്തിയത്.

More Stories from this section

family-dental
witywide