
വാഷിംഗ്ടണ്‍: യെമനിലെ ഹൂതി വിമതരുമായി ബന്ധമുള്ള ഇറാന്റെ ആയുധങ്ങള്‍ പിടിച്ചെടുക്കാനുള്ള ഓപ്പറേഷനില്‍ കാണാതായ രണ്ട് യുഎസ് നേവി സീലുകളെ കണ്ടെത്താന്‍ 10 ദിവസത്തെ തെരച്ചിലും സാധിച്ചില്ല. ഇതോടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും മരിച്ചതായി യുഎസ് സൈന്യം ഞായറാഴ്ച അറിയിച്ചു.
ജനുവരി 11 ന് നടന്ന ഓപ്പറേഷനില്‍ ഇരുവരേയും കടലില്‍ കാണാതായതായിരുന്നു. അതില്‍ എലൈറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഉദ്യോഗസ്ഥര്‍ സൊമാലിയന്‍ തീരത്ത് ഒരു ധോയില്‍ കയറി ഇറാനില്‍ നിര്‍മ്മിച്ച മിസൈല്‍ ഘടകങ്ങള്‍ പിടിച്ചെടുത്തു.
”10 ദിവസത്തെ സമഗ്രമായ തിരച്ചിലിന് ശേഷം, കാണാതായ ഞങ്ങളുടെ രണ്ട് യുഎസ് നേവി സീലുകളെ കണ്ടെത്താനായിട്ടില്ലെന്നും അവര്‍ മരിച്ചതായി പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നുവെന്നും ഒരു പ്രസ്താവനയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Tags:















