ഗാസയില്‍ ഭക്ഷണ വിതരണത്തിനായി താത്ക്കാലിക പാലം നിര്‍മ്മിക്കുന്നതിനിടെ പരിക്കേറ്റ യുഎസ് സൈനികന്‍ മരിച്ചു

വാഷിംഗ്ടണ്‍: ഗാസയിലേക്ക് ഭക്ഷണ വിതരണത്തിനായി താല്‍ക്കാലിക പാലം നിര്‍മ്മിക്കുന്ന ദൗത്യത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഒരു യുഎസ് സൈനികന്‍ മരിച്ചതായി സൈന്യം തിങ്കളാഴ്ച അറിയിച്ചു. 23 കാരനായ സാര്‍ജന്റ് ക്വാണ്ടറിയസ് ഡാവണ്‍ സ്റ്റാന്‍ലിയാണ് മരണത്തിന് കീഴടങ്ങിയത്. 2024 മെയ് മാസത്തില്‍ ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന ദൗത്യത്തെ പിന്തുണയ്ക്കുന്നതിനിടെയാണ് സ്റ്റാന്‍ലിക്ക് ഗുരുതരമായി പരിക്കേറ്റത്.

ദൗത്യത്തിനിടെ യുദ്ധേതര സംഭവങ്ങളില്‍ പരിക്കേറ്റ മൂന്ന് യുഎസ് സര്‍വീസ് അംഗങ്ങളില്‍ ഒരാളാണ് മരിച്ച ഡാവണ്‍ സ്റ്റാന്‍ലി. മറ്റ് രണ്ടുപേരുടെ പരിക്ക് സാരമുള്ളതല്ലാത്തതിനാല്‍ അവരെ ഡ്യൂട്ടിയിലേക്ക് തിരിച്ചയച്ചിരുന്നു. എന്നാല്‍, പഴയ ആരോഗ്യാവസ്ഥ വീണ്ടെടുക്കാനാകാത്തതിനാല്‍ സ്റ്റാന്‍ലി ഈയിടെ മെഡിക്കല്‍ റിട്ടയര്‍ ചെയ്തു. പിന്നാലെ ഒക്ടോബര്‍ 31 നാണ് അദ്ദേഹം മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide