മോദി തെരഞ്ഞെടുപ്പിൽ തോറ്റെന്ന് അമേരിക്കൻ ടിവി അവതാരകൻ, പിന്നാലെ പരിഹാസപ്പെരുമഴ

ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞ അമേരിക്കൻ ടെലിവിഷൻ അവതാരകൻ ബിൽ മാഹെറിന് പരിഹാസം. ടെലിവിഷൻ ചർച്ചാ പരിപാടിക്കിടെയാണ് മോദി ഇന്ത്യയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തോറ്റെന്ന് മാഹെർ പറഞ്ഞത്. അദ്ദേഹത്തിനെതിരെ നിരവധിപേർ രം​ഗത്തെത്തി. അറിയാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുതെന്ന് നിരവധിപേർ അവതാരകനെ ഉപദേശിച്ചു.

കഴിഞ്ഞ തവണത്തെ സീറ്റ് നേടാൻ സാധിച്ചില്ലെങ്കിലും സഖ്യകക്ഷികളുടെ സഹായത്തോടെ മോദി മൂന്നാമതും അധികാരത്തിലേറിയെന്നും അമേരിക്കൻ മുഖ്യധാര മാധ്യമങ്ങൾ പരാജയമാണെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കുടിയേറ്റ നയത്തെയും വലതുവത്കരണത്തെയും കുറിച്ച് പറഞ്ഞപ്പോഴാണ് അവതാരകന് പിഴവ് സംഭവിച്ചത്. എന്നാൽ അവതാരകന്റെ പരാമർശം യഥാർത്ഥത്തിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകൾ താരതമ്യം ചെയ്യുമ്പോൾ 2024ലെ തെരഞ്ഞെടുപ്പ് മോദിയെ സംബന്ധിച്ച് പരാജയമാണ് എന്നായിരുന്നു എന്ന് പറയുന്നവരും ഉണ്ട്.

US Tv anchor says Modi lost in election, getting trolled

More Stories from this section

family-dental
witywide