ഭക്തിസാന്ദ്രമായി പാറ്റേഴ്സണിലെ സെന്റ് ജോർജ് ദേവാലയം; സാം കുട്ടപ്പശ്ശേരിയുടെയും മൈക്കിൾ ജെയിംസിന്റെയും തിരുപ്പട്ട സ്വീകരണം ഇന്ന്

ന്യൂജേഴ്സി: ഡീക്കൻ സാം കുട്ടപ്പശ്ശേരിയും ഡീക്കൻ മൈക്കിൾ ജെയിംസും ഇന്ന് വിശുദ്ധ പൗരോഹിത്യ സ്വീകരണത്തിലേക്ക്. ന്യൂജേഴ്സി പാറ്റേഴ്സൺ സെന്റ് ജോർജ് ഇടവകയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പാറ്റേഴ്സണിലെ ഗെറ്റി അവന്യൂവിലുള്ള സെന്റ് ജോർജ് ദേവാലയത്തിൽ ജൂൺ 13 ശനിയാഴ്ച രാവിലെ പത്തിനാണ് ചടങ്ങുകൾ ആരംഭിക്കുക. തിരുക്കർമ്മങ്ങൾക്ക് ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിക്കും.

ജൂൺ 14 ഞായറാഴ്‌ച രാവിലെ 9:30 ന് ഡീക്കൻ സാം കുട്ടപ്പശേരിയും 11:30-ന് ഡീക്കൻ മൈക്കിൾ ജെയിംസും തങ്ങളുടെ പ്രഥമ ദിവ്യബലി അർപ്പിക്കും. ഡീക്കൻ സാം കുട്ടപ്പശേരി ന്യൂ ജേഴ്സ‌ി റഡ്‌ഗേഴ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം ഇല്ലിനോയിസിലും റോമിലുമായാണ് വൈദിക പഠനം പൂർത്തിയാക്കിയത്. കേരളത്തിൽ തൃശൂർ മാള വലിയപറമ്പ് കുരുവിലശ്ശേരി ഇടവക അംഗങ്ങളായ റോബി സിസി ദമ്പതികളുടെ മകനാണ് ഡീക്കൻ സാം കുട്ടപ്പശേരി, സഹോദരി രേഷ്‌മ അലക്സ്.

ഡീക്കൻ മൈക്കിൾ ജെയിംസ് ന്യൂ ജേഴ്‌സി കാൾഡ്‌വെൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോളജി ബിരുദത്തിന് ശേഷമാണ് ഇല്ലിനോയ്‌സ് മൻഡലൈൻ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയത്. കേരളത്തിൽ കോട്ടയം പാറമ്പുഴ ഹോളി ഫാമിലി ഇടവക അംഗങ്ങളായ ജെയിംസ് – ഷേർളി ദമ്പതികളുടെ മകനാണ് ഡീക്കൻ മൈക്കിൾ ജെയിംസ്. സഹോദരി ബെറ്റ്സി ജെയിംസ്.

ഷിക്കാഗോ സെയിൻ്റ് തോമസ് സിറോ മലബാർ രൂപതയുടെ കീഴിലുള്ള വിവിധ ഇടവകളിൽ നിന്നും വൈദികരും സിസ്റേഴ്സും ഡീക്കന്മാരും കൂടാതെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് വിശ്വാസികളും ബന്ധുമിത്രാദികളുമായുള്ള ജനങ്ങൾ തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുവാൻ എത്തിച്ചേരും. ഇടവക വികാരി ഫാ. സിമ്മി തോമസിന്റെയും കൈക്കാരന്മാരായ ലിന്റോ മാത്യു, വിൻസെന്റ് തോട്ടുമാരി, ചാൾസ് ചാക്കോ, കൂടാതെ ഇടവക കമ്മറ്റി അംഗങ്ങൾ, ഡെലിക്സ് ടി അലക്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അനേകം വാളന്റിയേഴ്സ് അടങ്ങുന്ന വിവിധ കമ്മറ്റികളുടെ സഹായത്തോടെ വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Deacon Sam Kuttapassery and Deacon Michael James are set to be ordained as priests in New Jersey this weekend. The ordination ceremony will take place at St. George Church in Paterson.

More Stories from this section

family-dental
witywide