12 വർഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കയുടെ സ്വന്തം ‘എബ്രഹാം ലിങ്കൺ’ മലേഷ്യയിൽ; ചൈനയ്ക്ക് ആശങ്ക

ക്വാലാലംപൂർ: 12 വർഷത്തെ ഇടവേളക്ക് ശേഷം യുഎസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മലേഷ്യയിൽ എത്തി. പോർട്ട് ക്ലാങിലാണ് യുഎസ് കപ്പൽ നങ്കൂരമിട്ടത്. യുഎസ് കപ്പൽ എത്തിയതിൽ ചൈന ആശങ്കപ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2012ൽ യുഎസ്എസ് ജോർജ് വാഷിം​ഗ്ടൺ ആണ് അവസാനമായി മലേഷ്യയിലെത്തിയ യുഎസ് കപ്പൽ.

പോർട്ട് ക്ലാങ് ക്രൂയിസ് ടെർമിനലിൽ യുഎസ് വിമാനവാഹിനിക്കപ്പലിനെ റോയൽ മലേഷ്യൻ നേവിയിലെ റിയർ അഡ്മിറൽ മുഹമ്മദ് അദ്സാം ഒമർ സ്വാഗതം ചെയ്തു. മലേഷ്യയിലെ യുഎസ് ഡിഫൻസ് അറ്റാഷെ, ക്യാപ്റ്റൻ പാസിത് സോംബൂൺപാക്രോൺ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. യുഎസ് കപ്പലിന്റെ വരവിനെ ചരിത്രപരമെന്നാണ് മലേഷ്യയിലെ യുഎസ് അംബാസഡർ എഡ്ഗാർഡ് ഡി കഗൻ വിശേഷിപ്പിച്ചത്.

അമേരിക്ക മലേഷ്യയെ അത്രയേറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും പ്രാദേശിക സ്ഥിരതയ്ക്കും മലേഷ്യൻ പരമാധികാരത്തിനോടുമുള്ള പ്രതിബദ്ധതയാണ് ഇത് ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണ ചൈനക്കടലിലും തായ്വാനിലുമായി ചൈന പ്രകോപനങ്ങൾ തുടരുന്നതിനിടെയാണ് മലേഷ്യയിലേയ്ക്ക് യുഎസ് കപ്പൽ എത്തിയിരിക്കുന്നത്. ജപ്പാൻ്റെയും പടിഞ്ഞാറൻ പസഫിക്കിൻ്റെയും സുരക്ഷയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും നൂതനമായ സംവിധാനമാണിതെന്ന് യുഎസ് ഏഴാം ഫ്ളീറ്റ് കമാൻഡർ വൈസ് അഡ്മിറൽ ഫ്രെഡ് കാച്ചെർ പറഞ്ഞു.

US warship anchored in Malaysia

More Stories from this section

family-dental
witywide