വെള്ളം അലർജിയായ യുവതിയുടെ ദുരിത ജീവിതം, കുളിയെ കുറിച്ച് ചിന്തിക്കുന്നത് തന്നെ ഭയമുണ്ടാക്കുന്നെന്ന് യുവതി

ദിവസം ഒരു നേരമെങ്കിലും കുളിച്ചില്ലെങ്കിൽ ജീവിക്കാൻ ബുദ്ധിമുട്ടുന്നവരായിരിക്കും മലയാളികൾ. അപ്പോൾ കുളിക്കാനെ പറ്റാത്ത ഒരാളുടെ ജീവിതം എന്ത് നരകതുല്യമായിരിക്കും എന്നു ചിന്തിച്ചു നോക്കൂ. അമേരിക്കയിലുള്ള ഒരു യുവതിയാണ് ഈ ദുരവസ്ഥ നേരിടുന്നത്. അവർക്ക് വെള്ളം അലർജിയാണ്. വെള്ളം ദേഹത്ത് വീണാൽ അപ്പോൾ തന്നെ ശരീരം ചൊറിഞ്ഞു തടിക്കുകയും വേദനിക്കുകയും ചെയ്യും. ചൊറിച്ചിൽ ഒരു മണിക്കൂറിലേറെ നേരം നീണ്ടു നിൽക്കും. ചൊറിഞ്ഞ് ദേഹം പൊട്ടിയൊലിക്കും. വെള്ളം ദേഹത്ത് വീഴുന്നത് ചിന്തുക്കുന്നതുപോലും മനസ്സിൽ ഭയമുണ്ടാക്കുന്നുന്നെന്ന് യുവതി പറയുന്നു

നല്ലപോലെ ഒന്നു വിയർത്താലും അതേ അവസ്ഥ. യുഎസിലെ സൌത്ത് കരോലിനയിൽ താമസിക്കുന്ന 22 വയസ്സുള്ള ലോറെൻ മോൻ്റെഫസ്കോ എന്ന യുവതിക്കാണ് ഈ ഗതികേട്. അക്വാജെനിക് അർട്ടികാരിയ എന്നപേരിലാണ് ഈ അവസ്ഥ അറിയപ്പെടുന്നത് . മെഡിക്കൽ സയൻസിൻ്റെ ചരിത്രത്തിൽ ആകെ 37 പേർക്കു മാത്രമാണ് ഇത്തരം അവസ്ഥ കണ്ടെത്തിയിട്ടുള്ളു.

12 വയസ്സുള്ളപ്പോഴാണ് ഈ അവസ്ഥ ആദ്യം അനുഭവപ്പെട്ടത് . ഏതാണ്ട് 3 കൊല്ലം പല ഡോക്ടർമാരെ സമീപിച്ചു. ഒടുവിൽ കാര്യം മനസ്സിലായി. ആദ്യമാദ്യം വെള്ളത്തിൽ തുണിമുക്കി തുടച്ചായിരുന്നു കുളി. അതും ബുദ്ധിമുട്ടു തന്നെ. ഇപ്പോൾ വൈപ്സ് ഉപയോഗിച്ച് ശരീരം വൃത്തിയാക്കും. വസ്ത്രം ഇടയ്ക്കിടെ മാറ്റും. കുളിക്കാൻ പറ്റുന്നില്ല എന്നത് മാനസികമായിവളരെ വിഷമിപ്പിക്കുന്നുമുണ്ട് . സമാന അവസ്ഥയിലുള്ള മറ്റുള്ളവരെ ഉൾപ്പെടുത്തി സോഷ്യൽ മീഡിയ കമ്യൂണിറ്റി ഉണ്ട്. കടലിലോ നദിയിലോ ഇറങ്ങാൻ പറ്റില്ല, മഴ നനയാൻ പറ്റില്ല, നല്ല മഞ്ഞുപോലും പ്രശ്നക്കാരനാണ്. വിയർക്കാനും പാടില്ല. ജീവിതം പരിമിതപ്പെടുത്തുന്ന ഈ അവസ്ഥ ആ യുവതിക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വെള്ളമെന്നത് വെറുമൊരു കുളിയിൽ ഒതുക്കാവുന്ന വസ്തുവല്ലല്ലോ.

Us Woman Says She Is Allergic To Water