
കാൽനടയായി സിറിയയിൽ പ്രവേശിച്ചതിനെ തുടർന്ന് മാസങ്ങളോളം സിറിയൻ ജയിലിൽ തടവിലാക്കപ്പെട്ട ഒരു യുഎസ് പൌരനെ അലഞ്ഞുതിരിയുന്ന നിലയിൽ കണ്ടെത്തി. . ട്രാവിസ് ടിമ്മർമാൻ (30) എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാളെ തലസ്ഥാനമായ ഡമാസ്കസിന് സമീപമാണ് കണ്ടെത്തിയത്.
ബഷാർ അൽ-അസാദിൻ്റെ ഭരണത്തെ വിമതർ അട്ടിമറിച്ചതിനെ തുടർന്ന് സിറിയയിലെ ജയിലുകൾ തകർക്കുകയും ആളുകൾ കൂട്ടമായി മോചിതരാകുകയും ചെയ്തിരുന്നു. ടിമ്മർമാനും അത്തരത്തിൽ മോചിതനായ വ്യക്തിയാണ്.
ഏഴ് മാസം മുമ്പ് സിറിയയിൽ എത്തിയ തന്നെ രാജ്യത്ത് പ്രവേശിച്ചപ്പോൾ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ടിമ്മർമാൻ പറഞ്ഞു. എന്നാൽ ഇയാൾ ഇവിടെ ജയിലായിരുന്നു എന്ന് അമേരിക്ക് അറിയില്ലായിരുന്നു.
മെയ് മാസത്തിൽ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ വെച്ച് ഇയാളെ കാണാതായതായതാണ് യുഎസ് മിസോറി സ്റ്റേറ്റ് ഹൈവേ പട്രോൾ റിപ്പോർട്ട്.
തിങ്കളാഴ്‌ച, വിമതർ ഡമാസ്‌കസിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും അസദിനെ താഴെയിറക്കുകയും ചെയ്‌തതിൻ്റെ പിറ്റേന്ന് ചുറ്റികയുമായി എത്തിയ രണ്ട് പേർ തൻ്റെ ജയിലിൻ്റെ വാതിൽ തകർത്തതായി ടിമ്മർമാൻ പറഞ്ഞു. ജയിലിലെ എല്ലാവരും കൂട്ടത്തോടെ പുറത്തിറങ്ങി. എന്നാൽ അഭയമില്ലാതെ ടിമ്മർമാൻ അലയുകയായിരുന്നു. ജോർദാനിൽ എത്തണമെന്നായിരുന്നു തൻ്റെ ആഗ്രഹം എന്ന് ടിമ്മർമാൻ പറയുന്നു. വിശന്നപ്പോൾ ആളുകൾ തനിക്കു ഭക്ഷണം തന്നതായും ഉറങ്ങാൻ ഇടം തന്നതായും ടിമ്മർമാൻ പറഞ്ഞു. ഇയാളുടെ അവസ്ഥ സോഷ്യൽ മീഡിയ വഴി പുറത്തു വന്നതിനെ തുടർന്ന് യുഎസ് മാധ്യമങ്ങൾ ഇയാളെ കുറിച്ച് റിപ്പോർട്ടുകൾ നൽകുകയായിരുന്നു.
US Youth found wandering near Damascus after months in Syrian Jail















