ആവശ്യമായ രേഖകളില്ല; യുഎസിലേക്ക് കയറ്റുമതി ചെയ്ത 15 ഷിപ്‌മെന്റ് മാമ്പഴം തടഞ്ഞു

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്ത 15 ഷിപ്‌മെന്റ് മാമ്പഴം തടഞ്ഞു. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ വിമാനത്താവളങ്ങളില്‍ മാമ്പഴ ലോഡുകള്‍ തടഞ്ഞതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ലോസ് ഏഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്‌കോ, അറ്റ്‌ലാന്റ എന്നിവയുള്‍പ്പെടെ വിവിധ വിമാനത്താവളങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള 15 മാമ്പഴ കയറ്റുമതികളാണ് രേഖകളിലെ പ്രശ്‌നങ്ങള്‍ കാരണം യുഎസ് അധികൃതര്‍ നിരസിച്ചത്.

കയറ്റുമതിക്കാര്‍ക്ക് യുഎസില്‍ വെച്ച് പഴങ്ങള്‍ നശിപ്പിക്കുകയോ ഇന്ത്യയിലേക്ക് തിരിച്ചയക്കുകയോ ചെയ്യണമോ എന്ന ആശങ്കയുണ്ടായി. മാമ്പഴത്തിന്റെ പെട്ടെന്ന് കേടുവരുന്ന സ്വഭാവവും തിരിച്ചയച്ചാല്‍ ഉണ്ടാകുന്ന ഗണ്യമായ ചെലവും കണക്കിലെടുത്ത്, എല്ലാ കയറ്റുമതിക്കാരും മാമ്പഴം പ്രാദേശികമായി സംസ്‌കരിക്കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതി വിപണിയാണ് യുഎസ്.

വ്യാപാരികള്‍ക്ക് ഏകദേശം 500,000 ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് പ്രതീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide