ഹൂസ്റ്റണിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ് മെക്സിക്കൻ പൗരൻ കൊല്ലപ്പെട്ടു; അന്വേഷണം ആരംഭിച്ച് എഫ്.ബി.ഐ

ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിലുള്ള ഹൂസ്റ്റണിൽ യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ഐസിഇ) ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ് മെക്സിക്കൻ പൗരൻ കൊല്ലപ്പെട്ടു. ലോറെൻസോ സാൽഗാഡോ അറൗജോ എന്നയാളാണ് മരിച്ചത്. ഹൂസ്റ്റണിൻ്റെ ഈസ്റ്റ് എൻഡ് ഭാഗത്തുള്ള കനാൽ സ്ട്രീറ്റിൽ വെച്ചായിരുന്നു സംഭവം.

ഇമിഗ്രേഷൻ വിഭാഗം നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായി ലോറെൻസോയുടെ വാഹനം തടയാൻ ശ്രമിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ച ഇയാൾ, വാഹനം പിന്നോട്ട് എടുത്ത് ഐസിഇ വാഹനത്തിൽ ഇടിക്കുകയും പിന്നീട് മുന്നോട്ട് എടുത്ത് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ സ്വയംരക്ഷാർത്ഥമാണ് വെടിവെക്കേണ്ടി വന്നതെന്നാണ് ഐസിഇ വക്താവ് വ്യക്തമാക്കിയത്. വയറിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എന്നാൽ, സംഭവസമയത്ത് ലോറെൻസോ അവിടെ ജോലിക്കാരെ തേടിപ്പോയതായിരുന്നുവെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് എഫ് ബി ഐക്കും, ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ ഇൻസ്പെക്ടർ ജനറലിൻ്റെ ഓഫീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൻ്റെ ബോഡി ക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Mexican citizen shot dead by immigration officer in Houston; FBI launches investigation

More Stories from this section

family-dental
witywide