ട്രാക്ക് മീറ്റിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 17 വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവം : മകന്റെ കൊലയാളിയോട് ക്ഷമിച്ചെന്ന് പിതാവ്

ടെക്‌സസ്: ടെക്‌സസിലെ ഫ്രിസ്‌കോയിലുള്ള സ്റ്റേഡിയത്തില്‍ ഹൈസ്‌കൂള്‍ ട്രാക്ക് മീറ്റിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 17 വയസ്സുകാരന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ കൊലപാതകിയായ വിദ്യാര്‍ഥിയോട് ക്ഷമിച്ചതായി കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ പിതാവ്. മരിച്ച വിദ്യാര്‍ഥി ഓസ്റ്റിന്‍ മെറ്റ്കാഫ് ആണെന്ന് പിതാവ് ജെഫ് മെറ്റ്കാഫ് സ്ഥിരീകരിച്ചു.

ബുധനാഴ്ചയായിരുന്നു ട്രാക്ക് മീറ്റിനിടെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട 17കാരനെ മറ്റൊരു 17 കാരന്‍ കുത്തിക്കൊലപ്പെടുത്തിയത്. അതേസമയം, സംഭവത്തില്‍ 17 വയസ്സുള്ള പ്രതിക്കെതിരെയാണ് പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.