
നെടുമങ്ങാട്: മകന്റെ ചവിട്ടേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് തേക്കടയിലാണ് 85കാരിയായ അമ്മയെ മകന്‍ ചവിട്ടിക്കൊന്നത്. ഓമനയാണ് കൊല്ലപ്പെട്ടത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്ലുകള്‍ പൊട്ടിയ നിലയില്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്ന ഓമനയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഓമനയുടെ മകന്‍ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യലഹരിയില്‍ ആയിരുന്നു മണികണ്ഠനെന്നാണ് റിപ്പോര്‍ട്ട്. മുമ്പും ഇയാള്‍ അമ്മയെ മര്‍ദിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.