മുഖ്യമന്ത്രി സസ്പെൻസ്! മുദ്രവെച്ച കവറിൽ ഖർഗെ തീരുമാനം കൈമാറി, പ്രഖ്യാപിക്കാൻ കോൺഗ്രസ് നിയമസഭകക്ഷി യോഗം വ്യാഴാഴ്ച ഉച്ചക്ക്, സത്യപ്രതിജ്ഞ വൈകില്ല

കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള നിർണ്ണായകമായ കോൺഗ്രസ് നിയമസഭകക്ഷി യോഗം മെയ് 14 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കെപിസിസി ആസ്ഥാനത്ത് ചേരും. മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള ചർച്ചകൾക്കൊടുവിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ തീരുമാനം അടങ്ങിയ മുദ്രവെച്ച കവർ എഐസിസി നിരീക്ഷക ദീപ ദാസ് മുൻഷി യോഗത്തിൽ സമർപ്പിക്കുമെന്നാണ് സൂചന. ഇതോടെ പത്ത് ദിവസമായി തുടരുന്ന അനിശ്ചിതത്വത്തിന് നാളെ ഉച്ചയോടെ വിരാമമാകും. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ്‌ ചെന്നിത്തല ഇവരിൽ ആരാകും മുഖ്യമന്ത്രിയെന്ന സസ്പെൻസ് ഖർഗെയുടെ കവർ പൊട്ടിക്കുമ്പോൾ മാത്രമേ അവസാനിക്കൂ. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കാൻ നേതാക്കൾക്ക് നിർദ്ദേശം നൽകുകയും നേതാക്കൾ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാ കോൺഗ്രസ് എംഎൽഎമാരോടും അടിയന്തരമായി തിരുവനന്തപുരത്ത് എത്താൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിർദ്ദേശം നൽകിയിട്ടുണ്ട്. കോൺഗ്രസ് യോഗത്തിന് പിന്നാലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് എംഎൽഎ ഹോസ്റ്റലിൽ യുഡിഎഫ് എംഎൽഎമാരുടെ സംയുക്ത യോഗവും ചേരും. കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ എംഎൽഎമാരും നാളെ തലസ്ഥാനത്ത് എത്തും. ഘടകകക്ഷി നേതാക്കളുടെ യോഗവും ഇതിനോടൊപ്പം നടക്കുന്നുണ്ട്.

നിയമസഭകക്ഷി നേതാവിനെ തിരഞ്ഞെടുത്താലുടൻ യുഡിഎഫ് നേതാക്കൾ രാജ്ഭവനിലെത്തി ഗവർണറെ കാണും. ഘടകകക്ഷികളുടെ പിന്തുണയറിയിക്കുന്ന കത്ത് ഗവർണർക്ക് കൈമാറുന്നതോടെ സർക്കാർ രൂപീകരണ നടപടികൾക്ക് ഔദ്യോഗിക തുടക്കമാകും. വരും ദിവസങ്ങളിൽ തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമെന്നാണ് വിവരം. ശനിയാഴ്ചയോ തിങ്കളാഴ്ചയോ പുതിയ മുഖ്യമന്ത്രിയും മന്ത്രിസഭയും അധികാരമേൽക്കാനാണ് നിലവിലെ തീരുമാനം.

Congress Parliamentary Party Meet Tomorrow; CM Announcement Likely by Noon

More Stories from this section

family-dental
witywide