വിസ്കോൺസിൽനിന്ന് 63 വർഷമായി കാണാതായ സ്ത്രീയെ ജീവനോടെയും സന്തോഷവതിയായും കണ്ടെത്തി

63 വർഷമായി കാണാതായ ഒരു സ്ത്രീയെ ജീവനോടെയും സുഖമായും കണ്ടെത്തിയതായി വിസ്കോൺസിൽ പൊലീസ് പറഞ്ഞു. 1962 ജൂലൈ 7 ന് റീഡ്സ്ബർഗ് എന്ന ചെറുനഗരത്തിലെ വീട്ടിൽ നിന്ന് അപ്രത്യക്ഷയായപ്പോൾ ഓഡ്രി ബാക്കെർഗ് എന്ന സ്ത്രീക്ക് 20 വയസ്സായിരുന്നു. ബാക്കെർഗിന്റെ തിരോധാനം “സ്വന്തം ഇഷ്ടപ്രകാരമായിരുന്നുവെന്നും ഏതെങ്കിലും ക്രിമിനൽ പ്രവർത്തനത്തിന്റെ ഫലമായിരുന്നില്ലെന്നും” സൗക്ക് കൗണ്ടി ഷെരീഫ് ചിപ്പ് മെയ്സ്റ്റർ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇപ്പോൾ ഇവർ വിസ്കോൺസിനിന് പുറത്താണ് താമസിക്കുന്നതെന്ന് ഷെരീഫ് പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കാണാതാവുമ്പോൾ. ബാക്കെബർഗ് വിവാഹിതയും രണ്ട് കുട്ടികളുമായിരുന്നു, അവർക്ക് 20 വയസേ ഉണ്ടായിരുന്നുള്ളു. 15ാം വയസ്സിൽ വിവാഹിതയായതാണ്. കാണാതാവുന്നതിന് രണ്ടു ദിവസം മുൻപ് തൻ്റെ ഭർത്താവിനെതിരെ ഗാർഹിക പീഢനത്തിന് ഇവർ പരാതി നൽകിയിരുന്നു.

കാണാതായ ദിവസം, താൻ ജോലി ചെയ്തിരുന്ന കമ്പിളി മില്ലിൽ നിന്ന് ശമ്പള ചെക്ക് വാങ്ങാൻ അവൾ വീട് വിട്ടിറങ്ങി. ഇവരുടെ കുട്ടികളെ നോക്കുന്ന 14 വയസുള്ള ഒരു ജോലിക്കാരിയും കൂടെയുണ്ടായിരുന്നു. തുടർന്ന് വിസ്കോൺസിൻ സംസ്ഥാന തലസ്ഥാനമായ മാഡിസണിലേക്ക് പല വാഹനങ്ങളിൽ ഹിച്ച്ഹൈക്ക് ചെയ്തു എന്നും 300 മൈൽ അകലെയുള്ള ഇന്ത്യാനാപോളിസിലേക്ക് ഒരു ബസിൽ പോയെന്നും അവിടെ നിന്ന് ഓഡ്രി ബാക്കെർഗ് നടന്നു മറഞ്ഞു എന്നുമാണ് ജോലിക്കാരി നൽകിയ വിവരം . പിന്നീട് ഇവരെ കുറിച്ച് ഏറെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇപ്പോൾ ഈ കേസ് കണ്ടെത്തിയത് ഡിക്ടെറ്റക്ടീവ്, ഐസക് ഹാൻസണാണ്. ബാക്ക്ബർഗിന്റെ സഹോദരിയുടെ സഹായം കാണാതായ സ്ത്രീയെ കണ്ടെത്താൻ സഹായിച്ചതിൽ നിർണായകമായിരുന്നു എന്ന് ഹാൻസൺ പറഞ്ഞു.

ബാക്ക്ബർഗ് ഇപ്പോൾ താമസിക്കുന്ന പ്രാദേശത്തെ പൊലീസുമായി ബന്ധപ്പെടുകയും 45 മിനിറ്റ് ഫോണിൽ അവരുമായി സംസാരിക്കുകയും ചെയ്തതായി ഹാൻസൺ പറഞ്ഞു.

“അവർ സന്തോഷവതിയായിരുന്നു. അവളുടെ തീരുമാനത്തിൽ അവർക്ക് ഒട്ടും ഖേദമില്ല.ഇപ്പോൾ 83 വയസ്സുണ്ട് അവർക്ക് ‘ – ഹാൻസൺ പറഞ്ഞു.

A Woman missing since 1962 from Wisconsin found Alive

More Stories from this section

family-dental
witywide