അറ്റ്‌ലാൻ്റയിൽ വെസ്റ്റ് നൈൽ വൈറസ് സ്ഥിരീകരിച്ചു; രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും തീവ്രമായ കൊതുകു സീസണെന്ന് സിഡിസി മുന്നറിയിപ്പ്

അറ്റ്‌ലാൻ്റ: അമേരിക്കയിൽ ഇത്തവണ കൊതുകുകളുടെ സീസൺ അസാധാരണമാംവിധം നേരത്തെയും തീവ്രവുമായിരിക്കുമെന്ന് മുന്നറിയിപ്പ്. ജോർജിയയിലെ അറ്റ്‌ലാൻ്റയിലുള്ള പ്രശസ്തമായ ഗ്രാൻ്റ് പാർക്ക് പരിസരത്ത് നിന്ന് ശേഖരിച്ച കൊതുകുകളുടെ സാമ്പിളുകളിൽ വെസ്റ്റ് നൈൽ വൈറസ് സ്ഥിരീകരിച്ചതായി ഫുൾട്ടൺ കൗണ്ടി ആരോഗ്യവിഭാഗം അറിയിച്ചു. 2004-ന് ശേഷം ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ രാജ്യത്ത് ഇത്രയധികം വെസ്റ്റ് നൈൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണെന്ന് അറ്റ്‌ലാൻ്റ ആസ്ഥാനമായുള്ള യു.എസ്. സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കി.

ഗ്രാൻ്റ് പാർക്ക് മേഖലയിൽ സ്ഥാപിച്ച പ്രത്യേക കൊതുകു ട്രാപ്പുകളിൽ നിന്നാണ് വൈറസ് ബാധിച്ച കൊതുകുകളെ കണ്ടെത്തിയത്. നിലവിൽ ജോർജിയ ഉൾപ്പെടെ അമേരിക്കയിലെ 23 സംസ്ഥാനങ്ങളിൽ ഈ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ അറ്റ്‌ലാൻ്റയിലെ ബാധിത പ്രദേശങ്ങളിൽ കൊതുകുനശീകരണ സ്പ്രേയിംഗും ജനങ്ങൾക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും അധികൃതർ ഊർജ്ജിതമാക്കി.

രോഗബാധയുള്ള കൊതുകുകളുടെ കടിയിലൂടെയാണ് വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. പനി, തലവേദന, ശരീരവേദന, ഛർദ്ദി, ചർമ്മത്തിൽ ചുവന്ന തടിപ്പുകൾ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. അപൂർവ്വം ചിലരിൽ ഇത് തലച്ചോറിനെ ബാധിക്കുന്ന എൻസെഫലൈറ്റിസ്, മെനിഞ്ചൈറ്റിസ് തുടങ്ങിയ മാരകമായ അവസ്ഥകളിലേക്ക് നയിച്ചേക്കാമെന്നും മുതിർന്ന പൗരന്മാരും പ്രതിരോധശേഷി കുറഞ്ഞവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഫുൾട്ടൺ കൗണ്ടി ഹെൽത്ത് ബോർഡ് അറിയിച്ചു.

West Nile virus confirmed in Atlanta; CDC warns of most intense mosquito season in two decades

More Stories from this section

family-dental
witywide