‘സ്വകാര്യ അഭിഭാഷകരുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ ശ്രമം’ ; നിയമ സ്ഥാപനത്തിനെതിരെ ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ തടഞ്ഞ് കോടതി

വാഷിങ്ടന്‍ : വ്യക്തിപരമായ പ്രതികാരം തീര്‍ക്കാനും യുഎസിലെ നിയമപരമായ പ്രതിനിധാനത്തിന്റെ അടിത്തറയെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുസ്മാന്‍ ഗോഡ്‌ഫ്രെയ് എന്ന നിയമ സ്ഥാപനത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ തടഞ്ഞ് കോടതി. യുഎസ് ജില്ലാ ജഡ്ജി ലോറന്‍ അലിഖാനാണ് ട്രംപിന്റെ വ്യവസ്ഥകള്‍ തടഞ്ഞത്.

നിയമ സ്ഥാപനത്തിന്റെ കക്ഷികളുടെ ഫെഡറല്‍ കരാറുകള്‍ റദ്ദാക്കാനും അഭിഭാഷകര്‍ മുഖേന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ സമീപിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുമുള്ള ട്രംപിന്റെ നീക്കമാണ് ജഡ്ജി തടഞ്ഞത്.

വ്യക്തിപരമായ പ്രതികാരം തീര്‍ക്കാനും യുഎസിലെ നിയമപരമായ പ്രതിനിധാനത്തിന്റെ അടിത്തറയെ ഭീഷണിപ്പെടുത്തുന്നതുമാണ് പ്രസിഡന്റ് ട്രംപിന്റെ ഉത്തരവെന്നും സ്വകാര്യ അഭിഭാഷകരുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സത്യസന്ധത സംരക്ഷിക്കാന്‍ ശ്രമിച്ചതിനാണ് നിയമ സ്ഥാപനത്തിനെതിരെ നിയമവിരുദ്ധമായി എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സുസ്മാന്‍ ഗോഡ്‌ഫ്രെയ് അധികൃതരുടെ ആരോപണം.

More Stories from this section

family-dental
witywide