അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തിൽ ഫൊക്കാനയുടെ ആശംസകൾ

ശ്രീകുമാർ ഉണ്ണിത്താൻ

യുണൈറ്റഡ് സ്റ്റേ ഓഫ് അമേരിക്കക്ക്  250-ാം സ്വാതന്ത്ര്യദിന ആശംസകൾ.  250-ാം സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രനിമിഷത്തിൽ, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)യുടെ പേരിലും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പേരിലും അമേരിക്കൻ ജനതയ്ക്ക് ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ അർപ്പിക്കുന്നു.

1776-ൽ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്ക് ചുവടുവെച്ച അമേരിക്ക ഇന്ന് ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം, വൈവിധ്യത്തെ ഉൾക്കൊള്ളുന്ന മൂല്യങ്ങൾ എന്നിവയുടെ ആഗോള പ്രതീകമായി മാറിയിരിക്കുന്നു. 250 വർഷങ്ങളുടെ ഈ യാത്ര മനുഷ്യാവകാശങ്ങൾക്കും ശാസ്ത്രസാങ്കേതിക പുരോഗതിക്കും സാമ്പത്തിക വളർച്ചയ്ക്കും സാംസ്കാരിക വൈവിധ്യത്തിനും നൽകിയ സംഭാവനകൾ ലോകചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുന്നതാണ്.

കേരളീയരടക്കമുള്ള ഇന്ത്യൻ വംശജർക്ക് വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, സാമൂഹിക സേവനം എന്നിവയിൽ തങ്ങളുടെ കഴിവുകൾ തെളിയിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിൽ അഭിമാനത്തോടെ മുന്നേറാനും അമേരിക്ക അവസരമൊരുക്കി. അമേരിക്കയുടെ വളർച്ചയിലും പുരോഗതിയിലും പ്രവാസി മലയാളികളുടെ പങ്കാളിത്തം ദിനംപ്രതി ശക്തിപ്പെടുന്നതിൽ ലോകത്തിലേക്കും ഏറ്റവും വലിയ മലയാളീ പ്രവാസി സംഘടനയും  മലയാളികളുടെ ശബ്ദവുമായ ഫൊക്കാനയ്ക്ക് അഭിമാനമുണ്ട്.

നാല്പത് വർഷത്തിലേറെയായി വടക്കേ അമേരിക്കയിലെ മലയാളികളെ ഒരുമിപ്പിച്ച് സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് സേവനം ചെയ്യുകയാണ് ഫൊക്കാന. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ജനങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനവും സഹകരണവും വളർത്തുന്നതിനും ഫൊക്കാന തുടർന്നും പ്രതിബദ്ധമാണ്. അമേരിക്കൻ മലയാളികളുടെ ശബ്ദമായി മാറുവാനും അമേരിക്കൻ സമൂഹവും കേരളവുമായി ഒരു പാലമായി പ്രവർത്തിക്കാനും ഫൊക്കാനക്ക് കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന്  ഫൊക്കാന പ്രസിഡന്റ്  സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

ഈ മഹത്തായ 250-ാം സ്വാതന്ത്ര്യദിനത്തിൽ അമേരിക്കയ്ക്ക് സമാധാനവും ഐക്യവും സമൃദ്ധിയും തുടർന്നും കൈവരട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മാനവിക മൂല്യങ്ങളുടെയും വെളിച്ചം ലോകമെമ്പാടും കൂടുതൽ പ്രകാശിക്കട്ടെ എന്ന് സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷർ ജോയി ചാക്കപ്പനും ആശംസിച്ചു.

എല്ലാവർക്കും ഹൃദയം നിറഞ്ഞ അമേരിക്കൻ സ്വാതന്ത്ര്യദിനാശംസകൾ!

fokana greetings on America’s 250th Independence Day

More Stories from this section

family-dental
witywide