
വാഷിംഗ്ടണ്‍ :യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഖത്തര്‍ സമ്മാനമായി നല്‍കിയ ബോയിങ് 747 ആഡംബര വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക ആവശ്യത്തിനുള്ള എയര്‍ ഫോഴ്‌സ് വണ്‍ ആക്കുമെന്ന് റിപ്പോര്‍ട്ട്.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ ദിവസം ഔദ്യോഗികമായി കൈപ്പറ്റിയ വിമാനം എയര്‍ ഫോഴ്‌സ് വണ്‍ ആക്കുന്ന കാര്യം എയര്‍ ഫോഴ്‌സും ഏറ്റെടുത്തു കഴിഞ്ഞു. പ്രസിഡന്റിന് ഉപയോഗിക്കാന്‍ ഇപ്പോഴുള്ള 2 എയര്‍ ഫോഴ്‌സ് വണ്‍ വിമാനങ്ങള്‍ക്ക് 35 കൊല്ലത്തെ പഴക്കമുണ്ട്. ഖത്തര്‍ സമ്മാനമായി നല്‍കിയ ബോയിങ്ങിന് 13 കൊല്ലത്തെ പഴക്കമേയുള്ളൂ. ഇതൊന്നു പുതുക്കിയെടുക്കാന്‍ നൂറുകോടി ഡോളറോളം ചിലവു വരുമെന്നാണ് റിപ്പോര്‍ട്ട്.