അമേരിക്കയിലെ ഏറ്റവും വിജയകരമായ കുടിയേറ്റക്കാരുടെ പട്ടിക പുറത്ത്; ഫോർബ്സ് പട്ടികയിൽ സുന്ദർ പിച്ചൈയെ പിന്നിലാക്കി നാല് ഇന്ത്യക്കാർ

ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വിജയകരമായ 250 കുടിയേറ്റക്കാരുടെ പട്ടിക ഫോർബ്സ് പ്രസിദ്ധീകരിച്ചു. ഹോളിവുഡ് താരവും മുൻ കാലിഫോർണിയ ഗവർണറും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ ആർനോൾഡ് ഷ്വാസ്‌നെഗർ പട്ടികയിൽ ഒന്നാം സ്ഥാനം നേടി. ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്ക്കിനെ പിന്തള്ളിയാണ് അദ്ദേഹം ഒന്നാം സ്ഥാനത്തെത്തിയത്.

അമേരിക്കയെ അവസരങ്ങളുടെ നാടാക്കി മാറ്റുന്നതിൽ കുടിയേറ്റക്കാർ വഹിച്ച പങ്കിനുള്ള അംഗീകാരമാണ് ഈ പട്ടികയെന്ന് ഫോർബ്സ് വ്യക്തമാക്കി. പട്ടികയിൽ ഇന്ത്യയിൽ നിന്ന് നിരവധി പ്രമുഖർ ഇടം നേടിയെങ്കിലും, സുന്ദർ പിച്ചൈക്കാൾ മുന്നിൽ നാല് ഇന്ത്യക്കാർ സ്ഥാനം പിടിച്ചു.

1. വിനോദ് ഖോസ്ല –14-ാം സ്ഥാനം

71-കാരനായ വിനോദ് ഖോസ്ലയാണ് പട്ടികയിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ ഇന്ത്യൻ വംശജനായത്. സൺ മൈക്രോസിസ്റ്റംസ് സ്ഥാപകനായ ഖോസ്ലയെ ഫോർബ്സ് “സിലിക്കൺ വാലിയിലെ ഏറ്റവും സ്വാധീനമുള്ള വെഞ്ചർ ക്യാപിറ്റലിസ്റ്റുകളിൽ ഒരാൾ” എന്നാണ് വിശേഷിപ്പിച്ചത്. ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി യിൽ നിന്ന് എംബിഎയും നേടി.

2. നേവൽ രവികാന്ത് – 27-ാം സ്ഥാനം

ഡൽഹിയിൽ ജനിച്ച നേവൽ രവികാന്ത്, ഏഞ്ചൽലിസ്റ്റിന്റെ സഹസ്ഥാപകനും ചെയർമാനുമാണ്. തുടക്കകാലത്ത് യൂബർ, ട്വിറ്റർ, പോസ്റ്റ്മേറ്റ്സ്, തുടങ്ങിയ സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി.

3. ഹേമന്ത് തനേജ – 31-ാം സ്ഥാനം

50-കാരനായ ഹേമന്ത് തനേജ, ജനറൽ കാറ്റലിസ്റ്റ്ന്റെ സിഇഒയാണ്. ഡൽഹിയിൽ ജനിച്ച അദ്ദേഹം ഹൈസ്കൂൾ പഠനകാലത്തുതന്നെ അമേരിക്കയിലേക്ക് കുടിയേറി. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മൂന്ന് ബിരുദങ്ങളും രണ്ട് ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. 2026 മേയ് മാസത്തിലെ കണക്ക് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 3.6 ബില്യൺ ഡോളറാണെന്ന് ഫോർബ്സ് വിലയിരുത്തുന്നു.

4. സഞ്ജയ് മെഹ്റോത്ര – 44-ാം സ്ഥാനം

കാൺപൂർ സ്വദേശിയായ സഞ്ജയ് മെഹ്രോത്ര, മൈക്രോൺ ടെക്നോളജിയുടെ സിഇഒയും സാൻഡിസ്ക് ന്റെ സ്ഥാപകനുമാണ്. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പിലാനിയിലും പിന്നീട് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും പഠനം പൂർത്തിയാക്കിയ അദ്ദേഹം, 2016-ൽ സാൻഡിസ്കിനെ വെസ്റ്റേൺ ഡിജിറ്റൽ 19 ബില്യൺ ഡോളറിന് ഏറ്റെടുത്തതോടെ കൂടുതൽ ശ്രദ്ധ നേടി.

സുന്ദർ പിച്ചൈക്ക് 55-ാം സ്ഥാനം

ആൽഫബെറ്റിന്റെയും ഗൂഗിളിന്റെയും സിഇഒ ആയ സുന്ദർ പിച്ചൈ ഫോർബ്സിന്റെ പട്ടികയിൽ 55-ാം സ്ഥാനത്താണ് ഇടം നേടിയത്. ഇന്ത്യൻ വംശജരായ സംരംഭകരും സാങ്കേതിക മേഖലയിലെ നേതാക്കളും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലും നവീകരണ മേഖലയിലും ചെലുത്തുന്ന വലിയ സ്വാധീനമാണ് ഈ പട്ടിക വീണ്ടും തെളിയിക്കുന്നത്.

The 4 Indians who pipped Sundar Pichai on Forbes’ list of America’s most successful immigrants

More Stories from this section

family-dental
witywide