
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത മൂന്നു ശതമാനം വര്‍ദ്ധിപ്പിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ജനുവരിയില്‍ പ്രഖ്യാപിച്ച എട്ടാം ശമ്പള കമ്മീഷനാണ് ശമ്പളത്തിലും അലവന്‍സുകളിലുമുള്ള തുടര്‍പരിഷ്‌കരണങ്ങള്‍ തീരുമാനിക്കുന്നത്.
ജൂലൈ ഒന്നുമുതല്‍ ക്ഷാമബത്ത പ്രാബല്യത്തില്‍ വരും. ഈ വര്‍ഷമിത് രണ്ടാം തവണയാണ് ക്ഷാമബത്ത വര്‍ധിപ്പിക്കുന്നത്. മാര്‍ച്ചില്‍ രണ്ടുശതമാനം വര്‍ധിപ്പിച്ചിരുന്നു. നിലവിലെ വര്‍ധന പ്രകാരം 60000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരാള്‍ക്ക് 34800 രൂപ ഡിഎ ലഭിക്കും.