പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ അഭിസംബോധന ചെയ്യുകയെന്ന് ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുഎസ് അധിക തീരുവ ചുമത്തിയതും എച്ച്-1ബി വിസയ്ക്കുള്ള വാർഷിക ഫീസ് നിരക്ക് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയ വിഷയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കൂടാതെ ജിഎസ്ടി ഇളവുകൾ നാളെ മുതൽ നടപ്പാക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. ജനങ്ങൾക്ക് ദീപാവലി സമ്മാനമായി ജിഎസ്ടിയിൽ ഇളവുകൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
September 21, 2025 12:30 PM
More Stories from this section
ഹൂത്തികളുടെ മിസൈൽ ആക്രമണം: സൗദി – യുഎസ് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രതിസന്ധിയിൽ; ഡെൽറ്റ പിന്മാറി
റിയാദ് വിമാനത്താവളത്തിൽ ഹൂതികളുടെ ഭീകരാക്രമണം: വ്യോമപ്രതിരോധ വീഴ്ചയെക്കുറിച്ച് സൗദി അന്വേഷണം; യെമനിൽ തിരിച്ചടിക്കാൻ ട്രംപ്
ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിൻ്റെ വസതിയിൽ ഹോംലാൻഡ് സെക്യൂരിറ്റി റെയ്ഡ്; രാഷ്ട്രീയ ആയുധമെന്ന് ഒമർ, തനിക്ക് പങ്കില്ലെന്ന് ട്രംപ്











