ക്രൂഡ് ഓയിലിന് വില കുറഞ്ഞു; യുഎസിൽ ഗ്യാസ് വില 4 വർഷത്തിന് ശേഷം വീണ്ടും 3 ഡോളറിന് താഴെ

ന്യൂയോർക്ക്: ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതിനാൽ അമേരിക്കയിൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗ്യാസ് വില ദേശീയ ശരാശരി 3 ഡോളറിന് താഴെ എത്തി. ക്രൂഡ് ഓയിൽ വിലയുടെ കുത്തനെയുള്ള ഇടിവ്, ഗ്യാസ് ഡിമാൻഡിലുണ്ടായ കുറവ്, വില കുറഞ്ഞ ശീതകാല ഗ്യാസിന്റെ (Winter-blend Gasoline) CS എന്നിവയാണ് വില കുറയാൻ കാരണമായ പ്രധാന ഘടകങ്ങൾ എന്നാണ് റിപ്പോർട്ടുകൾ.

ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ് കുറവിന് കാരണമായതെന്നാണ് എഎഎ (AAA)യുടെ പുതിയ വില വിശകലനത്തിൽ പറയുന്നത്. കഴിഞ്ഞ ആഴ്‌ച ഗ്യാസ് വിലയുടെ ദേശീയ ശരാശരി 3.05 ഡോളർ ആയി കുറഞ്ഞിരുന്നു. 2021 മേയ് മാസത്തിലാണ് ഗ്യാസ് വിലയുടെ ദേശീയ ശരാശരി അവസാനമായി 3 ഡോളറിലെത്തിയത്. അതിനുശേഷം ഇപ്പോഴാണ് വീണ്ടും ഈ നിലയിലേക്ക് എത്തുന്നത്.